Menu Close

തെങ്ങിന്റെ കൂമ്പുചീയല്‍

സുഷിരങ്ങളിട്ട ചെറു പോളിത്തീന്‍ പാക്കറ്റുകളില്‍ (2ഗ്രാം) മാങ്കോസേബ് നിറയ്ക്കുക. തെങ്ങിന്റെ മണ്ട വൃത്തിയാക്കിയ ശേഷം ഇത്തരം 3 പാക്കറ്റുവീതം ഓരോ തെങ്ങിന്റെയും കൂമ്പിനുചുറ്റും കവിളില്‍ വയ്ക്കുക. മഴ പെയ്യുമ്പോള്‍ മരുന്ന് കുറേശ്ശേയായി ഒലിച്ചിറങ്ങുന്നതുവഴി ഈ രോഗം ഒരു പരിധി വരെ നിയന്ത്രിക്കാനാകും.

തെങ്ങിന്റെ മണ്ട വൃത്തിയാക്കിയശേഷം മണ്ടയിലും കൂമ്പിലും ഒരു ശതമാനം വീതം ബോര്‍ഡോമിശ്രിതം തളിക്കുന്നതും നല്ലതാണ്.