തെങ്ങിൽ കൊമ്പൻചെല്ലിയുടെ ആക്രമണം രൂക്ഷമായി കണ്ടുവരുന്നു.
ഇവയുടെ ആക്രമണഫലമായി വിരിഞ്ഞുവരുന്ന കൂമ്പോലകളിൽ ത്രികോണാകൃതിയിലുള്ള മുറിവുകൾ കാണാം.
ഇവയെ നിയന്ത്രിക്കുന്നതിനായി തെങ്ങിൻമണ്ട വൃത്തിയാക്കിയ ശേഷം ഓലക്കവിളിൽ രാസകീടനാശിനിയായ കാർട്ടാപ്പ് ഹൈഡ്രോക്ലോറൈഡ് 20 ഗ്രാം അല്ലെങ്കിൽ 0.3 ഗ്രാം ഫിപ്രോനിൽ 200 ഗ്രാം മണലുമായി ചേർത്തിളക്കി മണ്ടയുടെ ഉൾഭാഗത്തുള്ള 2-3 മടലിൻ കവിൾ ഭാഗത്തു ഇട്ട് കൊടുക്കുക.
ചാണകക്കുഴികളിലും കൊമ്പൻചെല്ലിയുടെ മറ്റു പ്രജനനസ്ഥലങ്ങളിലും മെറ്റാറൈസിയം ഉപയോഗിച്ചു ഇവയുടെ പുഴുക്കളെ നിയന്ത്രിക്കേണ്ടതാണ്.
(കൃഷിവിജ്ഞാന കേന്ദ്രം, കൊല്ലം)