Menu Close

കാർഷിക സർവ്വകലാശാലയിൽ ‘കാലാവസ്ഥ കോൺക്ലേവ്’

കേരള കാർഷിക സർവ്വകലാശാല, കാലാവസ്ഥ വ്യതിയാനാ പരിസ്ഥിതി ശാസ്ത്രകോളേജും നബാർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ഏകദിന വർക്ക്‌ഷോപ്പ് – കാലാവസ്ഥ കോൺക്ലേവ്- “കാലാവസ്ഥ – സ്മാർട്ട് കൃഷിയും ദുരന്ത സാധ്യത ലഘൂകരണവും” എന്ന വിഷയത്തിൽ കേരള കാർഷികസർവ്വകലാശാല സെൻട്രൽ ഓഡിറ്റോറിയത്തിൽ 2024 ഡിസംബർ 6 വെള്ളിയാഴ്ച 9 മണിക്ക് ആരംഭിക്കും. ബഹു. വൈസ് ചാൻസലർ ഡോ. ബി. അശോക് ഐഎഎസ് പരിപാടി ഉദ്ഘാടനം ചെയ്യും. വിദഗ്ധർ  നയിക്കുന്ന വിവിധ ക്ലാസ്സുകളും ഉണ്ടായിരിക്കുന്നതാണ്. കർഷകർ, അധ്യാപകർ, ഗവേഷകർ, വിദ്യാർത്ഥികൾ എന്നിവരാണ് പങ്കെടുക്കുന്നത്