വേനൽ കാലത്ത് വാഴക്കുലയെ ബാധിക്കുന്ന പ്രധാന കുമിൾ രോഗമാണ് സിഗാർ എൻഡ് റോട്ട് അഥവാ ചുരുട്ട് രോഗം നിയന്ത്രണം .കുലയിൽ വെയിൽ ഏൽക്കാതെ പൊതിയുക(ചെറു സുഷിരങ്ങളുള്ള ചാക്ക് ഉപയോഗിച്ച് പൊതിയാം). ഒന്നോ രണ്ടോ കായ്‌കളിൽ ലക്ഷണം കണ്ടാൽ ഉടൻ അവ നീക്കം ചെയ്‌ത് കത്തിച്ചു കളയുകയോ ആഴത്തിൽ കുഴിച്ചു മൂടുകയോ ചെയ്യുക. പ്രതിരോധ മാർഗമെന്ന നിലയിൽ 100 ഗ്രാം അപ്പക്കാരവും 50 ഗ്രാം സോപ്പും 10 ലിറ്റർ വെള്ളവുമായി കലർത്തി കുലകളിൽ തളിക്കുന്നത് കുമിൾ വളർച്ച തടയുന്നതിന് സഹായിക്കും. രോഗലക്ഷണം വർദ്ധിക്കുകയാണെങ്കിൽ 1 ഗ്രാം കാർബണ്ടാസിം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ കലർത്തി കുലകളിൽ തളിക്കാവുന്നതാണ്.
വാഴക്കുലയിലെ ചുരുട്ട് രോഗം: പ്രതിരോധവും നിയന്ത്രണവും
