ചെറുകായ്കൾ ഉണങ്ങി മരത്തിൽ തന്നെ തൂങ്ങി കിടക്കുന്നതാണ് ചിറൽ വാട്ടം. കായ തണ്ടിനോട് ചേർന്നിരിക്കുന്ന ഭാഗത്ത് നിന്നാണ് ലക്ഷണം കണ്ടു വരുന്നത്. ഇത് ഇരുണ്ട തവിട്ടു നിറത്തിൽ കുതിർന്ന പാടുകളായി കായുടെ കടക്കൽ നിന്നും അറ്റത്തേക്ക് പടരുന്ന ഈ പാടുകൾക്ക് ചുറ്റും കുതിർന്നത് പോലുള്ള മഞ്ഞ വലയങ്ങൾ കാണാം. ഇത് തണ്ടിലേക്ക് വ്യാപിക്കുന്നു. കായയുടെ ഉൾവശം നിറം മാറി ഉണങ്ങി പോകുന്നു. രോഗം നിയന്ത്രിക്കാനായി ഉണങ്ങിയ ചെറിയ കായ്‌കൾ ശേഖരിച്ചു നശിപ്പിച്ചു കളയുക. 40-45 ദിവസത്തെ ഇടവേളകളിൽ ബോർഡോ മിശ്രിതം അല്ലെങ്കിൽ കോപ്പർ ഓക്സി ക്ളോറൈഡ് 50 WP (3 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) തളിക്കുക. രോഗബാധയുള്ള തോട്ടങ്ങളിൽ ഹെക്സാകൊണോസോൾ 5 EC (1 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ) 2 മുതൽ 3 ആഴ്ച ഇടവേളകളിൽ തളിക്കുക.
കാർഷിക വിവര സങ്കേതം