Menu Close

കൂര്‍ക്കകൃഷിക്കു സമയമായി

ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് കൂര്‍ക്കക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം. കൂര്‍ക്കത്തലകള്‍ മുറിച്ചാണ് നടുന്നത്. നടുന്ന തലയ്ക്ക് ശരാശരി 15-20 സെന്‍റിമീറ്റര്‍ നീളം വേണം. ഇത് തടങ്ങളില്‍ കിടത്തിയാണ് നടുന്നത്. 15 സെന്‍റിമീറ്റര്‍ അകലം വിട്ടു നട്ടുകൊടുക്കണം. കൂര്‍ക്കക്കൃഷിക്ക് നനവ് വളരെ പ്രധാനമാണ്. അടിവളമായി കാലിവളമാണ് ഉപയോഗിക്കുന്നത്. ചാണകപ്പൊടിയും വെണ്ണീറും മണ്ണിര കമ്പോസ്റ്റുമെല്ലാം ചേര്‍ന്ന മിശ്രിതം ജൈവവളമായി നല്കാവുന്നതാണ്.

(കൂടുതല്‍ വിവരങ്ങളുമായി വീഡിയോ ഉടന്‍ വരുന്നതാണ്.)