Menu Close

ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

കേരള സർക്കാരിൻ്റെ കൃഷിവകുപ്പ്, ആലപ്പുഴയിലെ സമുദ്രനിരപ്പിന് താഴെയുള്ള കൃഷിക്കായുള്ള ഇൻ്റർനാഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് സെൻ്റർ ഡയറക്ടർ / ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) തസ്തികയിലേക്ക് അനുയോജ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു . കേരള സർക്കാരിൻ്റെ കൃഷി വകുപ്പിൻ്റെ കീഴിൽ 2014-ൽ ആരംഭിച്ച ഒരു സ്വയംഭരണ സ്ഥാപനമാണ് സമുദ്രനിരപ്പിന് താഴെയുള്ള കൃഷിക്കായുള്ള ഇൻ്റർനാഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് സെൻ്റർ. തീരദേശ തണ്ണീർത്തടങ്ങളിൽ സുസ്ഥിര കൃഷി പ്രോത്സാഹിപ്പിക്കുന്ന പങ്കാളിത്ത ഗവേഷണവും ആശയവിനിമയ സംവിധാനവും സുഗമമാക്കുക, പുതിയ കൃഷിരീതികൾ വികസിപ്പിക്കുക, ജൈവ വൈവിധ്യ സംരക്ഷണം, കള, കീട നിയന്ത്രണം, അനുയോജ്യമായ മത്സ്യബന്ധനവും വികസിപ്പിക്കുക, കാലാവസ്ഥാ വ്യതിയാന നിരീക്ഷണം, എന്നിവയാണ് പ്രധാന ലക്ഷ്യങ്ങൾ. യോഗ്യത സീനിയർ അക്കാദമിക് സയന്റിസ്റ്റ്, ബയോളജിക്കൽ സയൻസസ്, കൃഷി ശാസ്ത്രം, അനിമൽ സയൻസ്, ഫിഷറീസ് സയൻസ്, എർത്ത് സയൻസ്, ബയോടെക്നോളജി സോയിൽ ആൻഡ് വാട്ടർ എൻജിനീയറിങ് എന്നീ തലത്തിൽ 20 വർഷത്തെ പ്രവർത്തി പരിചയം ഉണ്ടായിരിക്കണം. പി എച്ച് ഡി യോഗ്യതയും ഉണ്ടായിരിക്കണം. മൂന്നുവർഷത്തേക്കാണ് നിയമനം. പ്രായം 65 വയസ്സിന് താഴെ. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ബയോഡേറ്റ സഹിതം അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണർ, ഗവൺമെന്റ് ഓഫ് കേരള, സെക്രട്ടറിയേറ്റ് അനെക്സ്, സ്റ്റാച്യു പി ഒ തിരുവനന്തപുരം എന്ന വിലാസത്തിൽ 2025 മെയ് 15ന് 3:00 മണിക്ക് മുൻപായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.