Menu Close

മലബാറി ആടുകൾക്കായി മികവിന്റെ കേന്ദ്രം

മലബാറി ആടുകളുടെ സംരക്ഷണത്തിനായി സംസ്ഥാനത്ത് ആദ്യമായി കേന്ദ്ര-സംസ്ഥാന സർക്കാർ സഹായത്തോടെ, NLM പദ്ധതിയിൽ ഉൾപ്പെടുത്തി, ആടുകൾക്കായി ഒരു “മികവിന്റെ കേന്ദ്രം” CENTRE OF EXCELLENCE സ്ഥാപിക്കുന്നതിലേക്കായുള്ള ആട് ഫാം കെട്ടിടത്തിന്റെ പണി പൂർത്തീകരിച്ചിട്ടുണ്ട്. ഈ കേന്ദ്രത്തിൽ ഏകദേശം 1000 ആടുകളെ വളർത്തുകയും, ഉത്പാദിപ്പിക്കുന്ന ആട്ടിൻകുട്ടികളെ കർഷകർക്ക് ബുക്കിംഗ് അടിസ്ഥ‌സ്ഥാ നത്തിൽ സബ് സിഡി നിരക്കിൽ നൽകുകയും ചെയ്യും. ഈ സ്ഥാപനത്തെ “മികവിൻറെ കേന്ദ്രമായി” ഉയർത്തുന്നതിന് വേണ്ടി പുതുതായി നിർമ്മിച്ച ഉന്നതസാങ്കേതികവിദ്യയിലധിഷ്ഠിതമായ ആധുനിക ഇരുനില കെട്ടിടത്തിന്റെ ഉദ്ഘാടനം 2025 ഒക്ടോബർ മാസം 15ന് വൈകുന്നേരം 3.00 മണിക്ക് കേരള സംസ്ഥാന മൃഗസംരക്ഷണം, ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി, പാറശ്ശാല എം. എൽ. എ. സി. കെ. ഹരീന്ദ്രൻ ന്റെ സാന്നിധ്യത്തിൽ പാറശ്ശാല സർക്കാർ ആട് വളർത്തൽ കേന്ദ്രത്തിൽ വച്ച് നിർവഹിക്കുന്നു. തുടർന്ന് ഈ സ്‌ഥാപനത്തെ “മികവിൻറെ കേന്ദ്രമാക്കിയുള്ള” പ്രഖ്യാപനം തിരുവനന്തപുരം ലോക്‌സഭാ എം.പി ഡോ. ശശി തരൂർ, G. S. കൺവൻഷൻ സെന്റർ കുറുംകുട്ടിയിൽ വച്ച് നിർവഹിക്കുന്നതാണ്. പ്രസ്തുത സമ്മേളനത്തിൽ വച്ച് MLA-SDF ഫണ്ടുപയോഗിച്ച്, തിരഞ്ഞെടുത്ത ക്ഷീരസഹകരണ സംഘങ്ങൾക്ക് AMCU വിതരണവും ഉണ്ടായിരിക്കുന്നതാണ്. അതോടനുബന്ധിച്ച് ആടുവളർത്തലുമായി ബന്ധപ്പെട്ട സെമിനാറും ഉണ്ടായിരിക്കുന്നതാണ്.