Menu Close

Category: സര്‍ക്കാര്‍ അറിയിപ്പ്

കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള റബ്ബര്‍ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെടുക

റബ്ബര്‍കര്‍ഷകര്‍ക്ക് ന്യായമായ വില ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെ കേരളസര്‍ക്കാര്‍ നടപ്പാക്കിവരുന്ന റബ്ബറുത്പാദന പ്രോത്സാഹന പദ്ധതിയുടെ ഒമ്പതാം ഘട്ടം നടപ്പാക്കുന്നു. കേരളത്തിലെ കര്‍ഷകര്‍ ഉത്പാദിപ്പിക്കുന്ന റബ്ബറിന് (ആര്‍എസ്എസ് 4) കിലോഗ്രാമിന് കുറഞ്ഞത് 170 രൂപ ഉറപ്പാക്കുന്നതാണ്…

പി.എം. കിസാന്‍ പദ്ധതി: ഗുണഭോക്താക്കള്‍ നടപടികള്‍ പൂര്‍ത്തിയാക്കണം

പി.എം.കിസാന്‍ 15-ാമത് ഗഡു ലഭിക്കാന്‍ ബാങ്ക് അക്കൗണ്ട്, ഇ.കെ.വൈ.സി, പി.എഫ്.എം.എസ് ഡയറക്ടര്‍ ബെനഫിറ്റ് ട്രാന്‍സഫറിന് ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കുക തുടങ്ങിയ നടപടികള്‍ പൂര്‍ത്തീകരിക്കണമെന്ന് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു. ഈ നടപടികള്‍ പൂര്‍ത്തീകരിക്കാത്ത ഗുണഭോക്താക്കള്‍…

കാര്‍ഷികസംരംഭകര്‍ക്ക് സാമ്പത്തിക സഹായം

ഇന്ത്യയുടെ കാർഷിക അടിസ്ഥാനസൗകര്യങ്ങൾ വികസിപ്പിക്കാൻ കാർഷിക സംരംഭകർക്ക് സാമ്പത്തിക സഹായം നല്കുന്ന പദ്ധതിയായ അഗ്രികൾച്ചർ ഇൻഫ്രാസ്ട്രക്ചർ ഫണ്ട് (AIF) ഇപ്പോള്‍ പുതിയ ചില ഘടകങ്ങള്‍ക്കു കൂടി ഈ സാമ്പത്തികവര്‍ഷം സഹായം നല്‍കുന്നു. സെറികള്‍ച്ചര്‍, തേന്‍…

സംരക്ഷിതകൃഷിക്ക് സഹായം

മിഷന്‍ ഫോര്‍ ഇന്റഗ്രേറ്റഡ് ഡവലപ്മെന്‍റ് ഓഫ് ഹോര്‍ട്ടികള്‍ച്ചര്‍ വാര്‍ഷികപദ്ധതി 2023-24ല്‍ ഉള്‍പ്പെടുത്തി സംരക്ഷിതകൃഷിയ്ക്ക് (ഹിരിതഗൃഹകൃഷി) ധനസഹായം നല്‍കുന്നു. താല്‍പര്യമുളളവര്‍ അടുത്തുളള കൃഷിഭവനുമായോ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുമായോ ബന്ധപ്പെടുക. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471-2330856

ജൈവവൈവിധ്യസംരക്ഷണ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

ജൈവവൈവിധ്യസംരക്ഷണ പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു2022ലെ ജൈവവൈവിധ്യസംരക്ഷണ പുരസ്കാരങ്ങൾക്ക് സംസ്ഥാന ജൈവവൈവിധ്യ ബോർഡ് അപേക്ഷ ക്ഷണിച്ചു. ഹരിതവ്യക്തി, മികച്ച സംരക്ഷകകർഷകൻ / കർഷക, Best Custodian Farmer (Animal/Bird), ജൈവവൈവിധ്യ പത്രപ്രവർത്തകൻ (അച്ചടിമാധ്യമം), ജൈവവൈവിധ്യ മാധ്യമപ്രവർത്തകൻ…