പച്ചക്കറിവിളകളില്‍, ഇലകളുടെ അടിവശത്ത് വെളുത്തനിറത്തില്‍ കൂട്ടമായി കണ്ടുവരുന്ന മീലിമൂട്ടകളെ നിയന്ത്രിക്കുന്നതിനായി സോപ്പുലായനി തളിച്ച ശേഷം 2% വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ 5 മില്ലി വേപ്പെണ്ണ അധിഷ്ഠിത കീടനാശിനികള്‍ 1 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്തുതളിക്കുക. അല്ലെങ്കില്‍…
നെല്ലിന് കതിരുവരുന്ന സമയമായാല്‍ പാടത്തെ വെള്ളം താഴ്ത്തി, വരമ്പിലെ ദ്വാരങ്ങള്‍ അടച്ചശേഷം വളപ്രയോഗം ചെയ്യുക. ഹ്രസ്വകാലമൂപ്പുള്ള ഇനങ്ങള്‍ക്ക് ഏക്കറിന് 20 കിലോ യൂറിയയും 12 കിലോ പൊട്ടാഷും ചേര്‍ക്കുക. മധ്യകാലമൂപ്പുള്ള ഇനങ്ങളാണെങ്കില്‍ ഏക്കറിന് 40കിലോ…
ഇത് മഴക്കാലമാണ്. കന്നുകാലികളില്‍ പലവിധമുള്ള രോഗങ്ങള്‍ വരാനുള്ള സാധ്യതയുള്ളതിനാല്‍ നല്ല ശ്രദ്ധ വേണം. ഇപ്പോള്‍, അകിടുവീക്കരോഗത്തിനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍, മുലക്കാമ്പുകള്‍ പാല്‍ കറന്നശേഷം ടിങ്ച്ചര്‍ അയഡിന്‍ ലായനിയില്‍ (Tincture iodine solution) 7…
പയറില്‍ കരിവള്ളി (ആന്ത്രാക്നോസ് ) രോഗം വ്യാപകമായി കാണുന്ന സമയമാണിത്. കായിലും തണ്ടിലും കറുത്തനിറത്തിലുള്ള പുള്ളിക്കുത്തുകള്‍ കാണപ്പെടുന്നതാണ് രോഗ ലക്ഷണം. ഇവ ക്രമേണ ഇലകരിച്ചിലായി മാറും. കായപിടിത്തം കുറയാന്‍ ഈ രോഗം കാരണമാകുന്നു. രോഗം…
മൊസൈക് രോഗം രണ്ടു മാസം വരെ പ്രായമായചെടികളുടെ ആരോഗ്യം ക്ഷയിക്കാതിരിക്കാനും വിളവുനഷ്ട്ടം കുറയ്ക്കാനും ഇനി പറയുന്ന കരുതലുകള്‍ സ്വീകരിക്കുക. ചെടി ഒന്നിന് 100 ഗ്രാം വീതം ഡോളോമൈറ്റ് ചുറ്റും നല്‍കി മണ്ണുമായി ഇളക്കി ചേര്‍ക്കുക…
വളരെക്കുറഞ്ഞ അളവില്‍ വിത്തിഞ്ചി ഉപയോഗിച്ച് ഇഞ്ചി നടാനുപയോഗിക്കുന്ന രീതിയാണ് ഒറ്റമുകുള നടീല്‍രീതി. ഇതിനായി ഏകദേശം 3:1 അനുപാതത്തില്‍ ചകിരിച്ചോര്‍ കംപോസ്റ്റ്, മണ്ണിരക്കംപോസ്റ്റ് എന്നിവ ചേര്‍ത്ത് പ്രോട്രേ നിറയ്ക്കാം. 5 ഗ്രാം ഭാരമുള്ള മുളച്ച ഒറ്റ…
മഴക്കാലത്ത് പശുക്കള്‍ക്ക് ഇളംപുല്ല് അധികമായി നല്‍കുന്നതുമൂലം ശരീരത്തിലെ മഗ്നീഷ്യം കുറഞ്ഞ് ഗ്രാസ് റ്റെറ്റനി എന്ന രോഗത്തിനു കാരണമാകുന്നു. പേശിവലിയുക, തല പിറകിലോട്ടു ചരിക്കുക, വായില്‍നിന്ന് നുരയും പതയും വരിക, കൈകാലുകള്‍ നിലത്തടിക്കുക, ശ്വാസതടസ്സം അനുഭവപ്പെടുക…
ജൂലൈ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങളാണ് കൂര്‍ക്കക്കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം. കൂര്‍ക്കത്തലകള്‍ മുറിച്ചാണ് നടുന്നത്. നടുന്ന തലയ്ക്ക് ശരാശരി 15-20 സെന്‍റിമീറ്റര്‍ നീളം വേണം. ഇത് തടങ്ങളില്‍ കിടത്തിയാണ് നടുന്നത്. 15 സെന്‍റിമീറ്റര്‍…
റബ്ബര്‍മരത്തിന്റെ ഇളംകമ്പുകളെയും കൂമ്പുകളെയുമാണ് ഈ രോഗം കൂടുതൽ ബാധിക്കുക. വെളുപ്പോ പിങ്കോ നിറത്തിൽ ചിലന്തിവലപോലെയുള്ള കുമിൾ തടിയിൽ വളരുന്നതുകാണാം.രോഗബാധ പുരോഗമിക്കുന്നതനുസരിച്ച് പിങ്കുനിറത്തിലുള്ള വളർച്ചകൾ വിണ്ടുകീറിയ തടിയിൽ നിന്നുമുണ്ടാകുന്നു. നിയന്ത്രിക്കാനായി രോഗബാധയേറ്റ സ്ഥലം മുതൽ 30…
കായ്കളിൽ പുഴുക്കൾ വൃത്താകൃതിയിൽ ദ്വാരങ്ങൾ ഉണ്ടാക്കുന്നു. തല പയറിൻ്റെ അകത്തേക്കും ബാക്കി ശരീരഭാഗം പുറത്തേക്കുമിട്ടാണ് പുഴുവിനെ കാണാനാകുന്നത്. പൂക്കളും ഇളംകായ്കളും കൊഴിയുന്നതായും കാണാം. പയര്‍ നടുമ്പോള്‍ കൃത്യമായ അകലം പാലിക്കുകയാണ് പ്രധാന പ്രതിരോധമാര്‍ഗം. ബ്യുവേറിയ…