രണ്ടുദിവസമായി ദുര്‍ബലമായിനില്‍ക്കുന്ന കാലവര്‍ഷക്കാറ്റ് അടുത്തദിവസങ്ങളില്‍ ശക്തിപ്രാപിക്കാന്‍ സാധ്യതകാണുന്നതായി കാലാവസ്ഥാവകുപ്പിന്റെ നിഗമനം. നിലവില്‍ ഇടിമിന്നൽമഴയ്ക്കു കാരണമായ കിഴക്കൻകാറ്റ് ദുർബലമാകുകയും ഈ ആഴ്ച അവസാനത്തോടെയോ അടുത്ത ആഴ്ച ആദ്യത്തോടെയോ കാലവർഷകാറ്റ് കേരള തീരത്തു കൂടുതൽ ശക്തിപ്രാപിക്കാമെന്നാണ് വിലയിരുത്തല്‍.…
കാലവര്‍ഷം കേരളത്തിലെത്തിയെങ്കിലും അതിപ്പോള്‍ ദുര്‍ബലമാണെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണങ്ങളില്‍ കാണുന്നത്. ജൂണ്‍ പകുതിയോടെ മാത്രമേ കേരളത്തില്‍ കാലവര്‍ഷം ശക്തമാകൂ എന്നാണ് കണക്കുകൂട്ടല്‍. അതിശക്തമായ മഴയുടെ സാധ്യത ഒരു ജില്ലയിലും വരുന്നയാഴ്ചയില്‍ കാണുന്നില്ല എന്നാണ് പ്രവചനം. വിവിധ…
കേരളത്തിൽ കാലവര്‍ഷമെത്തിയതായി കേന്ദ്ര കാലാവസ്ഥാവകുപ്പ് സ്ഥിരീകരിച്ചു. കണ്ണൂരാണ് ആദ്യമെത്തിയത്. അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ ചില ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ ജാഗ്രതകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലില്‍ മേഘങ്ങള്‍ രൂപപ്പെട്ടുകൊണ്ടിരിക്കുകയാണ്. അവിടനിന്നിങ്ങോട്ടുള്ള കാറ്റിനെ ആശ്രയിച്ചാണ് കേരളത്തിലെ…
അടുത്ത ഇരുപത്തിനാല് മണിക്കൂറുകള്‍ക്കുള്ളില്‍ കാലവര്‍ഷം കേരളത്തിലെത്തുമെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിക്കുന്നു. അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ പല ജില്ലകളിലും ഓറഞ്ചുജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത അഞ്ചുദിവസത്തേക്കുള്ള മഴസാധ്യതാപ്രവചനംഓറഞ്ചുജാഗ്രത2024 മെയ് 29 ബുധന്‍ : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ,…
അടുത്ത മൂന്നുനാല് ദിവസത്തിനുള്ളിൽ കാലവർഷം കേരളത്തിൽ എത്തിച്ചേരാൻ സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാകുപ്പ് അറിയിക്കുന്നു. ഈ കാലവര്‍ഷം സാധാരണയുള്ളതിനേക്കാള്‍ കൂടുതല്‍ മഴ തരുമെന്നാണ് കണക്കുകൂട്ടുന്നത്.തെക്കൻ തമിഴുനാടിനു മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതിനാല്‍ അതിന്റെ ഭാഗമായും വരുന്നയാഴ്ച മുഴുവന്‍ വ്യാപകമായ…
കേരളത്തില്‍ നിലനിന്നിരുന്ന മഴയുടെ ശക്തി കുറഞ്ഞിരിക്കുകയാണ്. മിക്കവാറും സ്ഥലങ്ങളില്‍ നേരിയ മഴയ്ക്കുള്ള സാധ്യത മാത്രമേ നിലവിലുള്ളൂ. ശക്തമായ ഒറ്റപ്പെട്ട മഴസാധ്യതയുള്ള ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.2024 മെയ് 27 : പത്തനംതിട്ട, ആലപ്പുഴ,…
അറബിക്കടലിലെ ന്യൂനമര്‍ദ്ദം ചക്രവാതച്ചുഴിയായിമാറിയതോടെ കേരളത്തില്‍ നിലവിലുണ്ടായിരുന്ന തീവ്രമഴസാധ്യത കുറഞ്ഞിട്ടുണ്ട്. എന്നാല്‍, മിതമായതോ ശക്തമായതോ ആയ മഴ കുറേദിവസങ്ങള്‍കൂടി തുടരുമെന്നാണ് തോന്നുന്നത്. അപ്പോഴേക്ക് കാലവര്‍ഷം കേരളം തൊടും. മൊത്തത്തില്‍ കുറേനാളത്തേക്ക് നമുക്ക് മഴസാധ്യത നിലനില്‍ക്കുന്നതായാണ് കാണേണ്ടത്.അതേസമയം,…
കേരളതീരത്തിനരികെ ന്യൂനമര്‍ദ്ദംതെക്കുകിഴക്കൻ അറബിക്കടലിൽ കേരളതീരത്തിനരികെ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ ഫലമായി അടുത്ത അഞ്ചുദിവസം ഇടിമിന്നലിനോടും കാറ്റിനോടും കൂടിയ മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിക്കുന്നു. കാറ്റിന്റെ വേഗത മണിക്കൂറില്‍ 30 മുതല്‍ 40…
തെക്കൻകേരളത്തിനു മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നതിനാല്‍ കേരളത്തിൽ അടുത്ത 5 ദിവസം ഇടിമിന്നലും കാറ്റും മിതമായ/ ഇടത്തരം മഴയും ഉണ്ടായിരിക്കാന്‍ സാധ്യതയെന്ന കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിക്കുന്നു. കാറ്റിന് മണിക്കൂറില്‍ 30 മുതല്‍ 40 വരെ കി.മീ. വേഗതയാണ്…
ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും സൃഷ്ടിക്കുന്ന മഴ ഈയാഴ്ച കൂടി നിലനിന്നേക്കാമെന്നാണ് കേന്ദ്രകാലാവസ്ഥാവകുപ്പിന്റെ നിരീക്ഷണങ്ങളില്‍ സൂചിപ്പിക്കുന്നത്. വരും ദിവസങ്ങളില്‍ പത്തനംതിട്ട, ഇടുക്കി, പാലക്കാട് ജില്ലകളില്‍ മഴ കനത്തേക്കാം. വടക്കന്‍കേരളത്തില്‍ അടുത്ത രണ്ടുമൂന്നുദിവസംകൊണ്ട് മഴയുടെ തോത് കുറയുമെന്നാണ് തോന്നുന്നതെങ്കില്‍…