തൃശൂര്‍ കൃഷിവിജ്ഞാന കേന്ദ്രത്തില്‍ അഞ്ചാഴ്ച പ്രായമായ BV380 കോഴിക്കുഞ്ഞുങ്ങള്‍ ഒന്നിന് 160 രൂപ നിരക്കിൽ വില്‍പനക്കയ്ക്ക് ലഭ്യമാണ്. ഫോൺ – 9400483754 (വിലെ 10 മുതല്‍ വൈകിട്ട് 4.30 വരെ)
എറണാകുളം ജില്ലയിലെ അയ്യമ്പുഴ കൃഷിഭവനില്‍ മികച്ചയിനം തെങ്ങിന്‍തൈകള്‍ വിതരണത്തിനെത്തി. കുറ്റ്യാടി, ചാവക്കാട് കുള്ളന്‍ ഇനങ്ങള്‍ ഒന്നിന് 50 രൂപ നിരക്കിലും സങ്കരയിനം തൈകൾ 125 രൂപയ്ക്കും ലഭിക്കും.
കൊല്ലം ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറിയില്‍ കോഴിമുട്ടകള്‍, ഒരു ദിവസം പ്രായമായ മുട്ടകോഴിക്കുഞ്ഞുങ്ങള്‍, നാടന്‍/ അലങ്കാര കോഴിക്കുഞ്ഞുങ്ങള്‍ എന്നിവ വില്‍ക്കുന്നു. ബുക്കിങ്ങിനായി ഫോണ്‍ : 0479 2452277.
കണ്ണൂർ കണ്ണവം ഫോറസ്റ്റ്റെയിഞ്ചിലെ ചെറുവാഞ്ചേരി സെന്‍ട്രല്‍നഴ്സറിയില്‍ ഉല്‍പാദിപ്പിച്ച തേക്ക് ബാസ്കറ്റഡ്തൈകള്‍ പൊതുജനങ്ങള്‍ക്ക് ചെറുവാഞ്ചേരി സെന്‍ട്രല്‍ നഴ്സറിയില്‍ ഇപ്പോൾ ലഭിക്കും. ഫോണ്‍: 8547602670, 8547602671, 9745938218, 9400403428, 0490 2300971.
കര്‍ഷകര്‍ക്കാവശ്യമായ നെല്‍വിത്തിനങ്ങള്‍ അടുത്തുള്ള കൃഷിഭവനുകളില്‍ ബന്ധപ്പെട്ട് കൈപ്പറ്റുവാനുള്ള സജീകരണങ്ങള്‍ സംസ്ഥാനത്തെല്ലായിടത്തും ഏര്‍പ്പെടുത്തിയിട്ടുള്ളതായി കൃഷി ഡയറക്ടര്‍ അറിയിച്ചു.
കൃഷിവകുപ്പിന്റെ കീഴിലുള്ള ആനയറ വിൽപ്പനകേന്ദ്രം വഴി അത്യുത്പാദനശേഷിയുള്ള DxT, WCT, ഓറഞ്ച്ഡോർഫ് തുടങ്ങിയ തെങ്ങിൻതൈകൾ വിൽപനയ്ക്ക് ലഭ്യമാണ്. ബുക്ക് ചെയ്യാൻ ഫോൺ – 9746692422
സര്‍ക്കാരിന്റെ നാളികേര വികസന കൗണ്‍സില്‍ പദ്ധതി പ്രകാരം 92,419 തെങ്ങിൻ വിതരണം ചെയ്യുന്നു. പത്താമുദയ നടീലിനായി വിതരണം നടത്തിയ ശേഷം ബാക്കിയുള്ള 86,419 തൈകള്‍ കാലവര്‍ഷാരംഭത്തോടെ കൃഷിഭവനുകള്‍ മുഖേന വിതരണം ചെയ്യും. നെടിയ ഇനമായ…
8 കോഴിമുട്ടകൾ നാരങ്ങാനീരിൽ മുങ്ങിക്കിടക്കുന്ന വിധം ഭരണിയിലടച്ച് 15 ദിവസം ഇളക്കാതെവയ്ക്കുക. ഇതിനുശേഷം മുട്ടപൊട്ടിച്ച് മിശ്രിതവുമായി യോജിപ്പിക്കുക. ശേഷം 500 ഗ്രാം ശർക്കര അൽപ്പം വെള്ളംചേർത്ത് പ്രത്യേകംതിളപ്പിക്കുക. തണുത്തശേഷം നേരത്തേ തയ്യാറാക്കിയ മിശ്രിതത്തിലേക്കുചേർത്ത് നന്നായിയിളക്കുക.…
കേരളസംസ്ഥാന കശുവണ്ടിവികസന കോര്‍പ്പറേഷന്‍ ഒരു കിലോയ്ക്ക് 10 രൂപ നിരക്കില്‍ ഭക്ഷ്യയോഗ്യമായ കശുമാങ്ങ വിലക്കെടുക്കും. ഫോൺ: 8281114651
കാർഷികകോളേജ് വെള്ളാനിക്കരയിൽ ടിഷ്യുകൾച്ചർ വാഴത്തൈകളും കുരുമുളക്, കറ്റാർവാഴ, കറിവേപ്പ് എന്നിവയുടെ തൈകളും ഓർക്കിഡ്, ഗോൾഡൻ പോത്തോസ്, ബൊഗെൻവില്ല തുടങ്ങിയ വിവിധയിനം ഉദ്യാനസസ്യങ്ങളും വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. ഫോൺ: 9048178101,8086413467