തെങ്ങിന്റെ മണ്ടരി ബാധ കണ്ടുതുടങ്ങുന്ന സമയമാണ്. പ്രതിവിധിയായി 1% വേപ്പിൻസത്തടങ്ങിയ കീടനാശിനികൾ 4 മി.ലി. ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തയ്യാറാക്കി ഇളം കുലകളിൽ തളിക്കുക. വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം സോപ്പുമായി ചേർത്ത്…
മൂടിക്കെട്ടിയ അന്തരീക്ഷസ്ഥിതി തുടരുന്നതിനാൽ നെല്ലിൽ ഓലചുരുട്ടിപ്പുഴുവിനെ കാണാൻ സാധ്യതയുണ്ട്. ഇവയെ നിയന്ത്രിക്കുന്നയിനായി ഒരു ഏക്കർ പാടശേഖരത്തിന് 2 സിസി ട്രൈക്കോഡർമ്മ കാർഡ് ചെറു കഷണങ്ങളായി മുറിച്ചു വയലിന്റെ പലഭാഗത്ത് ഓലയുടെ അടിഭാഗത്തായി കുത്തിവെക്കുക. നെല്ലിൽ…
പച്ചക്കറികളിൽ രാസകീടനാശിനി പ്രയോഗം കഴിവതും ഒഴിവാക്കണം. ജൈവകീടനാശിനികളായ വേപ്പെണ്ണ ഇമൾഷൻ, വേപ്പെണ്ണ – വെളുത്തുള്ളി മിശ്രിതം തുടങ്ങിയവ ഇലതീനിപ്പുഴുക്കൾ, വെള്ളീച്ച, പയറിലെ മുഞ്ഞ, ചിത്രകീടം ഇവയ്ക്കെതിരെ ഫലപ്രദമായി വിനിയോഗിക്കാം. കൂടാതെ വിവിധതരം കെണികൾ –…
വാഴയിൽ ഇലത്തീനിപ്പുഴുവിന്റെ ആക്രമണം കാണാൻ സാധ്യതയുണ്ട്. പുഴുവിന്റെ ആക്രമണം ബാധിച്ച ഇലകൾ പുഴുവിനോട് കൂടി തന്നെ പറിച്ച് നശിപ്പിച്ച് കളയുക. ആക്രമണം രൂക്ഷമായാൽ 2 മില്ലി ക്വിനാൽഫോസ് 1 ലിറ്റർ വെള്ളത്തിൽ അല്ലെങ്കിൽ 3…
പുഴുവില്ലാത്ത മാമ്പഴം ലഭിക്കുന്നതിന് കായീച്ചയ്ക്കെതിരെ ഫെറമോൺകെണി വയ്ക്കുന്നത് നല്ലതാണ്. മാവ് പൂത്ത് കായ് പിടിച്ചു തുടങ്ങുന്ന സമയത്ത് കെണി വയ്ക്കണം. ഒരു കെണി ഉപയോഗിച്ച് 3 മാസത്തോളം ആൺ ഈച്ചകളെ ആകർഷിച്ച് നശിപ്പിക്കാൻ കഴിയും.…
കശുമാവ് പൂക്കുന്ന സമയമാണിത്. കൊമ്പുണക്കവും തേയിലക്കൊതുകിന്റെ ആക്രമണവും ഒന്നിച്ചുണ്ടാകാൻ സാദ്ധ്യതയുണ്ട്. കറയൊലിച്ചശേഷം ചില്ലകൾ ഉണങ്ങുന്നതാണ് കൊമ്പുണക്കത്തിന്റെ ലക്ഷണം. ഈ രോഗത്തെ നിയന്ത്രിക്കാൻ സ്യൂഡമോണാസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കണം. തോയിലക്കൊതുകിന്റെ…
നവംബർ മുതൽ ഫെബ്രുവരി വരെ കേരളത്തിലെ സമതല പ്രദേശങ്ങളിൽ ശീതകാല പച്ചക്കറികൾ കൃഷി ചെയ്യാൻ പറ്റിയ സമയമാണ്. നല്ല സൂര്യപ്രകാശവും നീർവാർച്ചയുമുള്ള സ്ഥലങ്ങൾ തിരഞ്ഞെടുക്കണം. ഒരു സെന്റിന് 2.5 കിലോഗ്രാം കുമ്മായം ഇട്ട് ഒരാഴ്ച്ച…
ഇഞ്ചിയിൽ തണ്ടു തുരപ്പന്റെ ആക്രമണം കാണാൻ സാധ്യതയുണ്ട്. ഇതിനു പ്രതിവിധിയായി ബ്യുവേറിയ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുക. ജാതിക്ക് കൊമ്പുണക്കം, ഇലകൊഴിച്ചിൽ, നാര് രോഗം എന്നിവ വ്യാപകമായി കണ്ടു വരുന്നു.…
തെങ്ങ് – കൊമ്പൻചെല്ലി – കൂമ്പുചീയൽ രോഗത്തിനെതിരെ മുൻകരുതലുകൾ നടപടികൾ സ്വീകരിക്കുക. ചെമ്പൻ ചെല്ലി, കൊമ്പൻ ചെല്ലി, ചെന്നീരൊലിപ്പ് മഹാളി മുതലായവക്കെതിരെ കർഷകർ ജാഗ്രത പാലിക്കേണ്ടതാണ്.
നെല്ല് : കർഷകർ കുലവാട്ടം, തവിട്ടുപുള്ളി രോഗം, ഇലപ്പേൻ, തണ്ടുതുരപ്പൻ മുതലായവക്കെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. കുലവാട്ടം (ബ്ലാസ്റ്റ്) രോഗം സാധാരണയായി കണ്ടുവരാറുള്ള സ്ഥലങ്ങളിൽ നൈട്രജൻ വളങ്ങളുടെ അമിത ഉപയോഗം കുറക്കുക. തണ്ടുതുരപ്പനെതിരെ ട്രൈക്കോഗ്രമ മുട്ടകാർഡുകൾ…