Menu Close

Category: ഉടനറിയാന്‍

WCT തെങ്ങിന്‍തൈകള്‍ വില്പനയ്ക്ക്

WCT ഇനത്തില്‍പ്പെട്ട തെങ്ങിന്‍തൈകള്‍ 50 രൂപ നിരക്കില്‍ തിരുവനന്തപുരം പാളയത്തെ സിറ്റി കോര്‍പ്പറേഷന്‍ കൃഷിഭവനില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് കൃഷിഭവനുമായി 6282904245 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

ശീതകാലവിളകളുടെ തൈകള്‍ വില്‍പ്പനയ്ക്ക്

കൃഷിവകുപ്പിന്റെ കഴക്കൂട്ടം തെങ്ങിന്‍തൈ ഉല്‍പാദനകേന്ദ്രത്തില്‍ ശീതകാല പച്ചക്കറികളായ ക്യാബേജ്, ക്വാളിഫ്ലവര്‍, ബീറ്റ്റൂട്ട്, ക്യാരറ്റ് തുടങ്ങിയ പച്ചക്കറികളുടെയും തക്കാളി, മുളക്, വഴുതന, വെണ്ട തുടങ്ങിയ പച്ചക്കറിവിളകളുടെയും തൈകള്‍ തയ്യാറായി വരുന്നു. 2023 സെപ്തംബര്‍ 25 മുതല്‍…

അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി) ഒഴിവ്

ക്ഷീരവികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ക്ഷീരപരിശീലന കേന്ദ്രത്തിലെ റീജണൽ ഡെയറിലാബിന്റെ പ്രവത്തനങ്ങൾക്കായി അനലിറ്റിക്കൽ അസിസ്റ്റന്റ് (ട്രെയിനി) തസ്തികയിലേക്ക് 2024 മാർച്ച് 31 വരെ കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരൊഴിവുണ്ട്. യോഗ്യത: ഡയറി സയൻസ്…

മൂല്യവര്‍ദ്ധിതോത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ മൂലധനച്ചെലവില്ല. ഇത് സുവര്‍ണാവസരം

കേരള കാര്‍ഷികസര്‍വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്ററില്‍ പ്രവര്‍ത്തിച്ചുവരുന്ന ഭക്ഷ്യസംസ്കരണശാലയില്‍ പഴങ്ങളും പച്ചക്കറികളും സംസ്കരിച്ച് ഉപഭോക്താവിന്റെ ആവശ്യാനുസരണം വിവിധ മൂല്യവര്‍ദ്ധിതോല്‍പ്പന്നങ്ങളാക്കി നല്‍കുന്നു. പച്ചക്കറികള്‍ കൊണ്ടുളള കൊണ്ടാട്ടങ്ങള്‍ (പാവല്‍, വെണ്ടക്ക, പയര്‍), പൊടികള്‍ വിവിധതരം അച്ചാറുകള്‍,…

പഴവര്‍ഗ്ഗത്തൈകള്‍, ജൈവവളം വില്പനയ്ക്കു തയ്യാര്‍

വെള്ളാനിക്കര ഫലവര്‍ഗ്ഗവിള ഗവേഷണകേന്ദ്രത്തില്‍ മാവ്, പ്ലാവ്, കവുങ്ങ്, നാരകം, പാഷന്‍ഫ്രൂട്ട്, അരിനെല്ലി, ആത്തച്ചക്ക, കറിവേപ്പ്, കുരുമുളക്, കുടംപുളി, പേര തൈ എന്നീ മുന്തിയ ഇനം ഫവലൃക്ഷങ്ങളുടെയും പച്ചക്കറികളുടെയും നടീല്‍ വസ്തുക്കളും ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച വേപ്പിന്‍കാഷ്ഠവളം,…

ക്ഷീരോല്‍പന്ന നിര്‍മ്മാണത്തില്‍ പരിശീലനം

തിരുവനന്തപുരം പട്ടത്തുള്ള ക്ഷീരപരിശീലനകേന്ദ്രത്തില്‍ വച്ച് 2023 സെപ്തംബര്‍ 18 മുതല്‍ 30 വരെയുളള 10 പ്രവൃത്തി ദിവസങ്ങളില്‍ സ്വയം തൊഴില്‍ സംരംഭകര്‍ക്കും വീട്ടമ്മമാര്‍ക്കുമായി ക്ഷീരോല്‍പന്ന നിര്‍മ്മാണ പരിശീലനപരിപാടി ഉണ്ടായിരിക്കുന്നതാണ്. താല്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 16ന് വൈകുന്നേരം…

കേരഗംഗ തെങ്ങിന്‍തൈകള്‍ ഉടന്‍ ലഭിക്കുവാന്‍

കേരള കാര്‍ഷികസര്‍വ്വകലാശാലയുടെ മണ്ണുത്തിയിലെ കാര്‍ഷിക സാങ്കേതികവിജ്ഞാനകേന്ദ്രത്തില്‍ അത്യുല്‍പാദനശേഷിയുള്ള സങ്കരയിനം തെങ്ങിന്‍തൈയായ കേരഗംഗയുടെ വലിയ തൈകള്‍ (മൊത്തം 500 എണ്ണം) ലഭ്യമാണ്. വില 300/- രൂപ. ബുക്കിങ്ങ് ഉണ്ടായിരിക്കുന്നതല്ല

ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ ഒഴിവ്

എറണാകുളം ജില്ല, തുറവൂർ ബ്ലോക്കിൽ പ്രവർത്തിക്കുന്ന കൊച്ചിൻ നട്മഗ് (COCHIN NUTMEG) ഫാർമർ പ്രൊഡ്യൂസർ കമ്പനിയിൽ മൂന്നുവർഷത്തേക്ക് കരാറടിസ്ഥാനത്തിലുള്ള ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുടെ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.25 നും 35 നും മധ്യേ പ്രായമുള്ള…

മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപനയ്ക്ക്

സർക്കാർ പൊതുമേഖലാസ്ഥാപനമായ സംസ്ഥാന പൗൾട്രി വികസനകോർപ്പറേഷനു (കെപ്കോ) കീഴിൽ പ്രവർത്തിക്കുന്ന മുട്ടക്കോഴിവളർത്തൽ കേന്ദ്രത്തിൽ ഉൽപ്പാദിപ്പിക്കുന്ന ഗുണമേന്മയുള്ള, ഒരു ദിവസം പ്രായമായ ബി. വി-380 ഇനത്തിൽപ്പെട്ട മുട്ടക്കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്. ആവശ്യമുള്ളവർ രാവിലെ 10 നും വൈകിട്ട്…

ഇനിയും താമസിക്കരുതേ. കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാന്‍ സെപ്റ്റംബർ ഏഴു വരെ സമയം നീട്ടി

കർഷകർക്ക് കേന്ദ്ര കാലാവസ്ഥാധിഷ്ഠിത വിള ഇൻഷുറൻസ് പദ്ധതിയിൽ ചേരാനുള്ള അവസാനതീയതി സെപ്റ്റംബർ ഏഴുവരെ നീട്ടി. 2023 ഖാരിഫ് സീസണിന്റെ പുതുക്കിയ വിജ്ഞാപനം അനുസരിച്ചാണ് തീയതി നീട്ടിയത്. നെല്ല്, വാഴ, കമുക്, കുരുമുളക്, മഞ്ഞൾ, ജാതി,…