Menu Close

കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി വാങ്ങാം

കശുമാവ് കൃഷിവികസന ഏജൻസി മുഖേന കർഷകർക്കും സ്ഥാപനങ്ങൾക്കും അത്യുൽപ്പാദന ശേഷിയുള്ള കശുമാവ് ഗ്രാഫ്റ്റുകൾ സൗജന്യമായി ലഭ്യമാക്കുന്നതിന് രജിസ്ട്രേഷൻ ആരംഭിച്ചു. അപേക്ഷഫോം www.ksacc.kerala.gov.in ബന്ധപ്പെട്ട ജില്ല ഫീൽഡ് ഓഫീസറിൽ നിന്നും ലഭിക്കും. ചെയർമാൻ, കെ.എസ്.എ.സി.സി. അരവിന്ദ് ചേമ്പേഴ്‌സ്, മുണ്ടയ്ക്കൽ വെസ്റ്റ്,കൊല്ലം- 691001 വിലാസത്തിൽ ഓഗസ്റ്റ് 15നകം അപേക്ഷ) നൽകാം. ഫോൺ 0474-2760456 കോ-ഓർഡിനേറ്റർ (സൗത്ത്) 9496046000 കോ-ഓർഡിനേറ്റർ (നോർത്ത്)-9496047000.