റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ അഗ്രോണമി/സോയില്‍സ് ഡിവിഷനില്‍ ‘അനലിറ്റിക്കല്‍ ട്രെയിനി’ യെ താല്കാലികാടിസ്ഥാനത്തില് നിയമിക്കുന്നതിന് ഏഴുത്തുപരീക്ഷയും അഭിമുഖവും (വാക്ക് ഇന്‍ ഇന്റര്‍വ്യൂ) നടത്തുന്നു. അപേക്ഷകര്‍ക്ക് രസതന്ത്രത്തില്‍ ബിരുദാനന്തരബിരുദം ഉണ്ടായിരിക്കണം. 2024 നവംബര്‍ 30ന് 30 വയസ്സ് കവിയരുത്. താല്പര്യമുള്ളവര് കോട്ടയത്ത് പുതുപ്പള്ളിയില്‍ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തില്‍, ഡയറക്ടര്‍ മുമ്പാകെ 2024 നവംബര്‍ 26-ന് രാവിലെ 9.30ന് വയസ്സ്, വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.rubberboard.gov.in സന്ദര്‍ശിക്കുക.
റബ്ബര്‍ഗവേഷണകേന്ദ്രത്തിൽ അനലിറ്റിക്കല്‍ ട്രെയിനി ആകാം
