കാബേജ്, കോളിഫ്ലവർ തുടങ്ങിയ ശീതകാല പച്ചക്കറികൾ കൃഷി ചെയ്യുന്ന സ്ഥലങ്ങളിൽ 10 ദിവസത്തെ ഇടവേളയിലായി കളനിയന്ത്രണം നടത്തുന്നതോടൊപ്പം മണ്ണ് കയറ്റി കൊടുക്കുകയും ലഭ്യമായ വസ്തുക്കൾ ഉപയോഗിച്ച് പുതയിടുകയും ചെയ്യണം.
പറിച്ചു നടീൽ കഴിഞ്ഞു 15, 30, 45 ദിവസങ്ങളിൽ സമ്പൂർണ മൾട്ടിമിക്സ് 5 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ച് കൊടുക്കുന്നതും നല്ലതാണ്.
പതിനഞ്ച് ദിവസത്തെ ഇടവേളകളിൽ 20 ഗ്രാം സ്യൂടോമോണാസ് ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഒഴിച്ച് കൊടുക്കുന്നത് രോഗങ്ങളെ പ്രതിരോധിക്കാൻ ഒരു പരിധി വരെ സഹായകമാണ്.(കൃഷിവിജ്‍ഞാന കേന്ദ്രം, കൊല്ലം)