Menu Close

ബ്രൂസെല്ലോസിസ് രോഗം: വാക്സിനേഷന്‍ ക്യാമ്പെയ്ന്‍ 20 മുതല്‍

കന്നുകാലികളുടെ പ്രത്യുത്പാദനത്തെ പ്രതികൂലമായി ബാധിക്കുന്ന ഒരു രോഗമാണ് ബ്രൂസെല്ലോസിസ്. ഇത് മനുഷ്യരെ ബാധിക്കുന്ന ഒരു ജന്തുജന്യരോഗമായതിനാല്‍ ആയതിന്‍റെ നിയന്ത്രണം വളരെ പ്രാധാന്യം അര്‍ഹിക്കുന്നു. കന്നുകാലികളില്‍ ഒരിക്കല്‍ ഈ രോഗബാധയുണ്ടായാല്‍ എന്നന്നേയ്ക്കുമായി നിലനില്‍ക്കുന്നതാണ്. വാക്സിനേഷന്‍ വഴി മാത്രമേ ഈ രോഗം നിയന്ത്രിക്കാനാവുകയുള്ളു. ആയതിനാല്‍ ദേശീയ ജന്തുരോഗനിയന്ത്രണ പദ്ധതിയുടെ ഭാഗമായ ബ്രൂസെല്ലോസിസ് വാക്സിനേഷന്‍ പരിപാടിയില്‍ 4 മുതല്‍ 8 മാസം പ്രായമുളള പശുക്കുട്ടികളെയും, എരുമകുട്ടികളെയും വാക്സിനേഷന് വിധേയമാക്കുന്നു. ഈ കുത്തിവയ്പ്പിനെ തുടര്‍ന്ന് ഉരുക്കള്‍ക്ക് ജീവിതകാലം മുഴുവന്‍ ബ്രൂസെല്ലാ രോഗത്തില്‍ നിന്നും സംരക്ഷണം ലഭിക്കുന്നു. സംസ്ഥാനത്തുടനീളം ബ്രൂസെല്ലയുടെ രണ്ടാംഘട്ട വാക്സിനേഷന്‍ ക്യാമ്പെയ്ന്‍ 2024 ജൂൺ 20 മുതല്‍ 2024 ജൂൺ 25 വരെ 5 പ്രവൃത്തി ദിവസങ്ങളിലായി നടത്തപ്പെടും. മൃഗാശുപത്രികള്‍, സബ് സെന്‍ററുകള്‍, ക്ഷീര സംഘങ്ങള്‍ മുതലായവയുടെ പരിസരത്ത് ക്യാമ്പുകള്‍ സംഘടിപ്പിച്ചോ, ഭവന സന്ദര്‍ശനം വഴിയോ ആണ് ക്യാമ്പെയ്ന്‍ നടപ്പിലാക്കുക.