Menu Close

ഇറച്ചിക്കോഴി പദ്ധതി:അപേക്ഷകൾ ക്ഷണിക്കുന്നു

സംസ്ഥാന പൗൾട്രി വികസന കോർപ്പറേഷൻ (കെപ്കോ) നടപ്പിലാക്കി വരുന്ന കോൺട്രാക്‌ട്- കുടുംബശ്രീ ഇറച്ചിക്കോഴി വളർത്തൽ പദ്ധതിയിലേയ്ക്ക് -കർഷകരെ തെരഞ്ഞെടുക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ കുടുംബശ്രീ യൂണിറ്റുകൾ / ഇറച്ചി കോഴിവളർത്തുന്ന കർഷകർ എന്നിവരിൽ നിന്നും താൽപ്പര്യപത്രം ക്ഷണിക്കുന്നു. ഒരു ദിവസം പ്രായമുളള ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ, നൽകി 40 ദിവസം അല്ലെങ്കിൽ 2 കിലോ ആകുമ്പോൾ ഇറച്ചികോഴികളെ തിരിച്ചെടുക്കുന്ന പദ്ധതിയാണ് ഇത്. ഇത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി തിരുവനന്തപുരം പേട്ടയിൽ സ്ഥിതി ചെയ്യുന്ന കെപ്കോയുടെ ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ രാവിലെ 11.00 മുതൽ വൈകുന്നേരം 3.00 മണിവരെയുള്ള സമയത്ത് 9495000922, 0471-2468585 എന്നീ ഫോൺ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.