റബ്ബർബോർഡിന്റെ ഉടമസ്ഥതയിലുള്ള റബ്ബർനഴ്സറികളിൽ നിന്ന് കപ്പുതൈകൾ വിതരണത്തിന് തയ്യാറായി വരുന്നു. മുക്കട സെൻട്രൽ നഴ്സറിയിലും കാഞ്ഞിക്കുളം, മഞ്ചേരി, ഉളിക്കൽ, ആലക്കോട്, കടയ്ക്കാമൺ എന്നിവിടങ്ങളിലെ റീജിയണൽ നഴ്സറികളിലും അംഗീകൃത റബ്ബറിനങ്ങളായ ആർ ആർ ഐ ഐ 105, ആർ ആർ ഐ ഐ 430 എന്നിവയുടെ കപ്പുതൈകളാണ് വിതരണത്തിന് തയ്യാറാകുന്നത്. ഈ ഇനങ്ങളുടെ ബഡ്ഡുവുഡ്ഡും മേൽപറഞ്ഞ നഴ്സറികളിൽ ലഭ്യമാണ് ക്രൗൺ ബഡ്ഡിങിന് ഉപയോഗിക്കുന്ന എഫ്.എക്സ് 516 എന്ന ഇനത്തിന്റെ ബഡ്ഡുവുഡ്ഡ് മുക്കട സെൻട്രൽ നഴ്സറി, ഉളിക്കൽ നഴ്സറി എന്നിവിടങ്ങളിൽ നിന്ന് ലഭിക്കും. തൈകളും ബഡ്ഡുവുഡ്ഡും ആവശ്യമുള്ള കർഷകർക്ക് അടുത്തുള്ള റീജിയണൽ ഓഫീസിലോ മുക്കട സെൻട്രൽ നഴ്സറിയിലോ തന്നാണ്ടിലെ കരം അടച്ച രസീതിന്റെ കോപ്പി സഹിതം 2026 ഫെബ്രൂവരി രണ്ടാം തീയതി മുതൽ നിശ്ചിത ഫോറത്തിൽ അപേക്ഷ നൽകി തൈകൾ ബുക്ക് ചെയ്യാം. അപേക്ഷാഫോറം റബ്ബർബോർഡിന്റെ ഓഫീസുകളിൽ ലഭ്യമാണ്. www.rubberboard.gov.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്തും ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് റബ്ബർബോർഡ് റീജിയണൽ ഓഫീസുമായോ റബ്ബർബോർഡിന്റെ കോൾസെന്ററുമായോ (04812576622), മുക്കട സെൻട്രൽ നഴ്സറിയുമായോ (6282935868) ബന്ധപ്പെടാവുന്നതാണ്.
കപ്പുതൈകൾ ബുക്കിംഗ് ആരംഭിക്കുന്നു