Menu Close

നെല്ലിലെ ബ്ലാസ്‌റ്റ് രോഗം

crop rice

നെൽച്ചെടിയുടെ എല്ലാ വളർച്ചാഘട്ടങ്ങളെയും ബാധിക്കുന്ന രോഗമാണ് ബ്ലാസ്‌റ്റ് രോഗം. ഇലകളിൽ നീലകലർന്ന തവിട്ടുനിറത്തിലുള്ള പുള്ളിക്കുത്തുകളാണ് ആദ്യലക്ഷണം. ഇല, തണ്ട്, കതിര് എന്നീ ഭാഗങ്ങളിൽ രോഗലക്ഷണങ്ങൾ പ്രകടമാകും. രോഗം രൂക്ഷമായി ബാധിച്ച കതിരിലെ നെന്മണികളിൽ തവിട്ടുനിറത്തിലോ കറുപ്പ് നിറത്തിലോ ഉള്ള പുള്ളിക്കുത്തുകൾ കാണാം. നിയന്ത്രിക്കാനായി വിത്ത് പരിചരണത്തിനായി 10 ഗ്രാം സ്യൂഡോമോണാസ് ഒരു കിലോ വിത്തിൽ പുരട്ടി 12 മണിക്കൂർ വച്ചതിനു ശേഷം വിതയ്ക്കുക. നൈട്രജൻ വളങ്ങൾ ശുപാർശ ചെയ്യപെട്ടിട്ടുള്ള അളവിൽ ഉപയോഗിക്കാതിരിക്കുക. രോഗ ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ ഹെക്സാകൊണാസൊൾ 1.5 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ തളിച്ച് കൊടുക്കുക.