Menu Close

പച്ചക്കറികളിൽ ജൈവകീടനാശിനികൾ ഫലപ്രദം

പച്ചക്കറികളിൽ ജൈവകീടനാശിനികൾ ഉപയോഗിക്കുന്നത് ഏറെ സുരക്ഷിതമാണ്. വേപ്പിൻകുരുസത്ത് ലായനി, വേപ്പെണ്ണ ഇമൾഷൻ, വേപ്പെണ്ണ-വെളുത്തുള്ളി മിശ്രിതം തുടങ്ങിയ ജൈവകീടനാശിനികൾ ഇലതീനിപ്പുഴുക്കൾ, വെള്ളീച്ച, പയറിലെ മുഞ്ഞ, ചിത്രകീടം ഇവയ്ക്കെതിരെ ഫലപ്രദമാണ്. കൂടാതെ വിവിധതരം കെണികൾ തോട്ടത്തിൽ വെച്ചും കീടങ്ങളെ ആകർഷിച്ച് നശിപ്പിക്കാം. പച്ചക്കറികളിൽ കായീച്ചയെ കാണാനിടയുണ്ട്. കേടുവന്ന കായ്കൾ നശിപ്പിക്കുക. കായീച്ചകളെ നിയന്ത്രിക്കാനുളള പ്രത്യേകമായ ഫിറമോൺ കെണിയായ ക്യുലുർ 6 എണ്ണം ഒരു ഏക്കറിന് എന്ന കണക്കിൽ ഉപയോഗിക്കുക. ഇതിനോടൊപ്പം തുളസി/പഴക്കെണികൾ കൂടെ വയ്ക്കേണ്ടതാണ്. എന്നിട്ടും കുറവില്ലെങ്കിൽ 2 മില്ലി മാലത്തിയോൺ 1 ലിറ്റർ വെളളത്തിൽ ചേർത്ത് പൂക്കുന്ന സമയത്തും കായ് പിടിക്കുന്ന സമയത്തും തളിച്ചു കൊടുക്കണം.