Menu Close

നെൽപ്പാടങ്ങളിൽ കീട-രോഗ നിയന്ത്രണത്തിന് ജൈവ-രാസ മാർഗങ്ങൾ

നെല്പാടങ്ങളിൽ ഓലചുരുട്ടിപ്പുഴുവിന്റേയും, ചാഴിയുടേയും മുഞ്ഞയുടേയും ഉപദ്രവം കണ്ടു വരുന്നു. പ്രത്യേകിച്ച് തണൽ ഉള്ളിടത്ത് ഓലചുരുട്ടിയുടെ ആക്രമണം കൂടുതലായിരിക്കും. മൂടിക്കെട്ടിയ അന്തരീക്ഷസ്ഥിതി തുടരുന്നതിനാൽ നെല്ലിലെ ഓലചുരുട്ടിപ്പുഴുവിനെ നിയന്ത്രിക്കാൻ ട്രൈക്കോഗ്രമ്മ ചിലോണിസ് കാർഡും, തണ്ടുതുരപ്പനെ നിയന്ത്രിക്കാൻ ട്രൈക്കോഗ്രമ്മ ജപ്പോനിക്കം കാർഡും ഉപയോഗിക്കുക. ഒരു ഏക്കർ പാടശേഖരത്തിന് 2 സിസി ട്രൈക്കോഗ്രമ്മ കാർഡ് മതിയാകും. ഇതിന്റെ മുട്ടക്കാർഡുകൾ സംസ്ഥാന കൃഷിവകുപ്പിന്റെ കീഴിൽ മണ്ണുത്തിയിൽ പ്രവർത്തിക്കുന്ന ബയോകൺട്രോൾ ലാബിലും വെള്ളാനിക്കരയിലെ ഹോർട്ടിക്കൾച്ചർ കോളേജിലെ ബയോകൺട്രോൾ ലാബിലും ലഭ്യമാണ്. ഒരേക്കറിലേക്ക് രണ്ട് കാർഡ് മതിയാകും. ഒരു കാർഡ് 10 കഷണമാക്കിയതിനുശേഷം അഞ്ച് സെന്റ് സ്ഥലത്തിന് ഒരു കഷണമെന്ന കണക്കിന് നെല്ലോലകളിൽ ഉറപ്പിക്കുക. ആക്രമണം രൂക്ഷമാണെങ്കിൽ 3 മില്ലി ക്ലോറാൻട്രനിലിപ്രോൾ 10 ലിറ്റർ വെളളത്തിൽ ലയിപ്പിച്ചു തളിക്കുക.ബാക്റ്റീരിയമൂലമുളള ഇല കരിച്ചിലിനു ചാണക വെളളത്തിന്റെ തെളി 2% (20 ഗ്രാം ഒരു ലിറ്റർ വെളളത്തിൽ കലക്കി അതിന്റെ തെളിയിൽ 20 ഗ്രാം സ്യൂഡോമോണസ് ചേർത്ത് തളിച്ച് കൊടുക്കുക) .