Menu Close

വാഴകൃഷിക്ക് ആനുകുല്യങ്ങള്‍

സംസ്ഥാന ഹോര്‍ട്ടിക്കള്‍ച്ചര്‍ മിഷന്‍ പദ്ധതിയിലൂടെ വാഴകൃഷിക്ക് ആനുകുല്യങ്ങള്‍ ലഭിക്കാന്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷയോടൊപ്പം 2024-25 ലെ നികുതി അടച്ച രസീത്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ കാര്‍ഡ് എന്നിവയുടെ കോപ്പികളും കര്‍ഷകന്‍ നില്‍ക്കുന്ന കൃഷിയിടത്തിന്‍റെ ഫോട്ടോ എന്നിവ രണ്ട് സെറ്റ് വീതം ചേര്‍ത്ത് 2024 ജൂൺ 26-ന് മുന്‍പ് കൃഷി ഭവനില്‍ അപേക്ഷ നല്‍കണം. 250 നേന്ത്രവാഴയില്‍ കുറയാതെ അഞ്ചുമാസം വരെ പ്രായമായ വാഴ കൃഷിചെയ്യുന്ന കര്‍ഷകര്‍ക്കാണ് ആനുകൂല്യങ്ങള്‍ ലഭിക്കുക.