Menu Close

തേനീച്ച കര്‍ഷക സംഗമവും, തേനുത്സവവും

തിരുവനന്തപുരം ഫെഡറേഷന്‍ ഓഫ് ഇന്‍ഡിജിനസ് എപ്പികള്‍ചറിസ്റ്റിന്‍റെ ആഭിമുഖ്യത്തില്‍ നബാര്‍ഡ്, ഹോര്‍ട്ടികള്‍ചര്‍മിഷന്‍, കൃഷിവകുപ്പ്, ഹോര്‍ട്ടികോര്‍പ് എന്നിവരുടെ സഹകരണത്തോടെ ദേശീയ തേനീച്ച കര്‍ഷക സംഗമവും, തേനുത്സവവും സംഘടിപ്പിക്കുന്നു. 2024 ഒക്ടോബര്‍ 11, 12, 13 തീയതികളില്‍ അയ്യങ്കാളി ഹാളിലെ സംഗമം കാര്‍ഷികോല്‍പാദന കമ്മിഷണറും കൃഷിവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുമായ ഡോ. ബി. അശോക് ഐ എ എസ് ഉദ്ഘാടനം ചെയ്യും. മുന്‍കൂര്‍ റജിസ്റ്റര്‍ ചെയ്ത 300 പേര്‍ക്കായിരിക്കും സെമിനാറില്‍ പ്രവേശനം. ഫോണ്‍ – 94471 02577.