Menu Close

റബ്ബര്‍തോട്ടങ്ങളിലെ തേനീച്ചക്കോളനി: മഴക്കാലപരിചരണത്തെക്കുറിച്ചറിയാൻ വിളിക്കാം

റബ്ബര്‍തോട്ടങ്ങളിലെ തേനീച്ചക്കോളനികളുടെ മഴക്കാലപരിചരണത്തെക്കുറിച്ചറിയാനും സംശയങ്ങള്‍ ദൂരീകരിക്കാനും റബ്ബര്‍ബോര്‍ഡ് കോള്‍സെന്‍ററുമായി ബന്ധപ്പെടാം. ഇതു സംബന്ധമായ ചോദ്യങ്ങള്‍ക്ക് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് നടത്തുന്ന തേനീച്ചവളര്‍ത്തല്‍ കോഴ്സിലെ പരിശീലകനായ ബിജു ജോസഫ് 2024 ജൂലൈ 12 ബുധനാഴ്ച രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ഫോണിലൂടെ മറുപടി നല്‍കും. കോള്‍സെന്‍റര്‍ നമ്പര്‍ 04812576622.