ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തിലെ പ്ലാന്‍റ് പതോളജി ഡിവിഷനില്‍ ‘സീനിയര്‍ റിസേര്‍ച്ച് ഫെല്ലോയെ’ താൽകാലികാടിസ്ഥാനത്തില്‍ നിയമിക്കാന്‍ എഴുത്തു പരീക്ഷയും വാക്ക് ഇന്‍ ഇന്‍റര്‍വ്യൂവും നടത്തുന്നു. അപേക്ഷകര്‍ക്ക് അഗ്രിക്കള്‍ച്ചര്‍ അല്ലെങ്കില്‍ ബോട്ടണിയില്‍ പ്ലാന്‍റ് പതോളജി മുഖ്യ വിഷയമായി ബിരുദാനന്തരബിരുദം ഉണ്ടായിരിക്കണം. അപേക്ഷകര്‍ക്ക് 2025 ജനുവരി 01-ന് 32 വയസ്സ് കവിയാന്‍ പാടില്ല. താല്‍പര്യമുള്ളവര്‍ വിദ്യാഭ്യാസയോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം തുടങ്ങിയവ തെളിയിക്കുന്നതിനുള്ള അസ്സല്‍ രേഖകളുമായി 2025 മാര്‍ച്ച് 18 രാവിലെ 9.30-ന് ഡയറക്ടര്‍ (റിസേര്‍ച്ച്), ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രം, റബ്ബര്‍ബോര്‍ഡ് പി.ഒ., കോട്ടയം- 686009 മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353311 എന്ന ഫോണ്‍നമ്പരില്‍ ബന്ധപ്പെടുകയോ www.rubberboard.org.in വെബ്സൈറ്റ് സന്ദര്‍ശിക്കുകയോ ചെയ്യാവുന്നതാണ്.
റബ്ബര്‍ഗവേഷണകേന്ദ്രത്തിൽ സീനിയര്‍ റിസേര്‍ച്ച് ഫെല്ലോ ആകാം
