Menu Close

തെങ്ങിൽ പയർചെടി വളർത്താം

തെങ്ങിൻ തടങ്ങളിൽ പച്ചിലവളച്ചെടികളായ പയർ, ഡെയിഞ്ച തുടങ്ങിയവയുടെ വിത്തുകൾ വിതയ്ക്കാം. 1.5 – 2 മീറ്റർ ചുറ്റളവുള്ള ഒരു തെങ്ങിൻ തടത്തിൽ 50 ഗ്രാം വിത്ത് പാകാം.രണ്ടര – മൂന്ന് മാസങ്ങൾക്ക് ശേഷം ഇവ തടത്തിൽ മണ്ണിനൊപ്പം ചേർത്ത് കൊടുക്കാവുന്നതാണ്

വള്ളിപ്പയറിന്റെ കരിമ്പൻ കേടിനെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കണം. പയറിന്റെ തണ്ടുകളിൽ കറുത്ത പൊട്ടുകളുണ്ടായി ക്രമേണ ഇലകൾ മഞ്ഞളിക്കുകയും പൊഴിഞ്ഞു പോവുകയും ചെയ്യുന്നതാണ് രോഗലക്ഷണം. ഇത് ഒരു മഴക്കാല രോഗമാണ്. ഇതിനെ പ്രതിരോധിക്കുന്നതിന് സ്യൂഡോമോണാസ് ഫ്ളൂറസൻസ് 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിലും തണ്ടുകളിലും തളിക്കുന്നത് ഫലപ്രദമാണ്.