കായ്കളിൽ പുഴുക്കൾ വൃത്താകൃതിയിൽ ദ്വാരങ്ങൾ ഉണ്ടാക്കുന്നു. തല പയറിൻ്റെ അകത്തേക്കും ബാക്കി ശരീരഭാഗം പുറത്തേക്കുമിട്ടാണ് പുഴുവിനെ കാണാനാകുന്നത്. പൂക്കളും ഇളംകായ്കളും കൊഴിയുന്നതായും കാണാം.
പയര്‍ നടുമ്പോള്‍ കൃത്യമായ അകലം പാലിക്കുകയാണ് പ്രധാന പ്രതിരോധമാര്‍ഗം. ബ്യുവേറിയ 20 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ തളിക്കുക. 20 ഗ്രാം കാന്താരിമുളക് ഒരു ലിറ്റർ വെള്ളത്തിൽ നേർപ്പിച്ച് തളിക്കുക.
ഫെയിം എന്ന കീടനാശിനി 3 ഗ്രാം 10 ലിറ്റർ വെള്ളത്തിൽ എന്ന തോതിൽ ലായിനിയാക്കി തളിക്കുക എന്നീ മാര്‍ഗങ്ങളിലൂടെ നിയന്ത്രിക്കാവുന്നതാണ്.