പുഴുക്കൾ വാഴത്തടതുരന്ന് നാശം ഉണ്ടാക്കുന്നു. നിറമില്ലാത്ത കൊഴുത്ത ദ്രാവകം വാഴത്തടയിൽ നിന്ന് പുറത്തേക്ക് വരുന്നു. ഇലകൾ മഞ്ഞനിറമായിത്തീരുകയും അവസാനം ഉണങ്ങി പോവുകയും ചെയ്യുന്നു. തുടങ്ങിയവ തടതുരപ്പൻ വണ്ടിന്റെ ആക്രമണ ലക്ഷണങ്ങളാണ്. ഇവയെ നിയന്ത്രിക്കാനായി 50 ഗ്രാം വേപ്പിൻ പിണ്ണാക്ക് നന്നായി പൊടിച്ച് ഇലക്കവിളുകളിൽ അഞ്ചാം മാസത്തിലും എഴാം മാസത്തിലും ഇട്ടു കൊടുക്കണം. ഗുരുതരമായ ആക്രമണം ഉളള സ്ഥലങ്ങളിൽ ക്ലോർപൈറിഫോസ് 2 മുതൽ 5 മില്ലി ഒരു ലിറ്റർ വെളളത്തിൽ എന്ന തോതിൽ ലായിനിയാക്കി ഇലക്കവിളുകളിൽ തളിക്കുക.