Menu Close

ബാക്‌ടീരിയൽ വാട്ടരോഗ നിയന്ത്രണം

തക്കാളി, വഴുതന, മുളക് മുതലായ വിളകളിൽ ബാക്‌ടീരിയൽ വാട്ടരോഗം കാണാറുണ്ട് . പുളി രസം കൂടുതലുള്ള മണ്ണിൽ ഈ രോഗം ഉണ്ടാകുന്നതിനുള്ള സാദ്ധ്യത കൂടുതലായിരിക്കും. അത്തരം മണ്ണിൽ നിലം ഒരുക്കുമ്പോൾ തന്നെ ഒരു സെൻ്റിന് രണ്ടര കിലോഗ്രാം കുമ്മായം ചേർക്കണം. രോഗസാദ്ധ്യത കുറയ്ക്കുന്നതിനോടൊപ്പം പോഷകമൂലകങ്ങളുടെ ആഗിരണം വർദ്ധിപ്പിക്കുന്നതിനും കുമ്മായ പ്രയോഗത്തിലൂടെ സാധിക്കും. രോഗം ബാധിച്ച് വാടി നിൽക്കുന്ന ചെടികൾ അപ്പോൾ തന്നെ വേരോടെ പിഴുത് നശിപ്പിക്കണം. രോഗപ്രതിരോധ ശേഷിയുള്ള ഇനങ്ങൾ കൃഷി ചെയ്യുകയാണ് രോഗം ചെറുക്കുന്നതിനുള്ള മറ്റൊരു പോംവഴി. ശക്തി, മുക്തി, അനഘ എന്നീ തക്കാളി ഇനങ്ങളും നീലിമ, ഹരിത, ശ്വേത എന്നീ വഴുതിനയിനങ്ങളും ഉജ്ജ്വല, അനുഗ്രഹ എന്നീ മുളകിനങ്ങളും ഈ രോഗത്തെ പ്രതിരോധിക്കാൻ ശേഷിയുള്ളവയാണ്.