Menu Close

കരുതൽ വേണം: കുട്ടനാട്ടിലെ പാടശേഖരങ്ങളില്‍ ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗലക്ഷണങ്ങള്‍

കുട്ടനാട്ടില്‍ രണ്ടാംകൃഷിയിറക്കിയ പാടശേഖരങ്ങളില്‍ ബാക്ടീരിയല്‍ ഇലകരിച്ചില്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നുണ്ട്. കാറ്റും മഴയും ഉള്ള ഈ സമയത്താണ് രോഗം നെല്‍ക്കൃഷിയെ ബാധിക്കുന്നതും രോഗവ്യാപനം അതിവേഗത്തിലാകുന്നതും. ഇളംമഞ്ഞ നിറത്തില്‍ നെല്ലോലയുടെ അരികുകളില്‍ രൂപപ്പെട്ട് ഇലയുടെ അഗ്രഭാഗം മുതല്‍ താഴേക്ക് ഇരുവശങ്ങളില്‍ കൂടിയോ ഞരമ്പ് വഴിയോ കരിഞ്ഞുപോകുന്നതാണ് രോഗലക്ഷണം. ഈ സമയത്ത് 20 ഗ്രാം പച്ചച്ചാണകം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി തളിച്ചു കൊടുക്കുക. ആവശ്യമെങ്കില്‍ രണ്ടാഴ്ചയ്ക്ക് ശേഷം ഒന്നുകൂടി ഇത് ആവര്‍ത്തിക്കുക. ബ്ലീച്ചിംഗ് പൗഡര്‍ ഒരേക്കറിന് 2 കിലോഗ്രാം എന്ന തോതില്‍ തുണിയില്‍ ചെറുകിഴികളായി കെട്ടി വെള്ളം കയറുന്ന ഭാഗങ്ങളില്‍ ഇട്ട് കൊടുക്കുന്നത് സഹായകമാണ്. വെള്ളത്തിലൂടെയുള്ള രോഗവ്യാപനം തടയുന്നതിന് സഹായകമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് മങ്കൊമ്പ് സംസ്ഥാന കീടനിരീക്ഷണ കേന്ദ്രവുമായി ബന്ധപ്പെടാവുന്നതാണ്. ഫോൺ – 9383470696