മികച്ച മൃഗക്ഷേമ പ്രവര്‍ത്തകര്‍ക്കും സംഘടനകള്‍ക്കും സര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പുരസ്ക്കാരത്തിനായി അപേക്ഷ ക്ഷണിച്ചു. 2023 – 24 കാലയളവില്‍ മികച്ച ജന്തുക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫോട്ടോകളും സഹിതം കൊല്ലം ജില്ലയിലെ തേവള്ളി ജില്ലാ വെറ്ററിനറി കേന്ദ്രത്തില്‍ 2024 ഫെബ്രുവരി 15ന് മുമ്പ് അപേക്ഷ നല്‍കണം. 10,000 രൂപയാണ് പുരസ്കാരം അപേക്ഷ ഫോറം ജില്ലയിലെ എല്ലാ സര്‍ക്കാര്‍ മൃഗാശുപത്രികളിലും ലഭ്യമാണ്.