ലോകത്തെവിടെയും, ഏതു മേഖലയിലും പുതിയ സാങ്കേതികവിദ്യകള്‍ പ്രയോഗത്തില്‍ വരുത്താന്‍ തയ്യാറായവരാണ് വിജയം വരിച്ചിട്ടുള്ളത്. അതൊരു സത്യമാണ്. കൃഷിയില്‍ മാത്രമായി അത് അങ്ങനെയല്ലാതെ വരില്ലല്ലോ. പക്ഷേ, നമ്മുടെ കര്‍ഷകര്‍ അതെത്രമാത്രം ഉള്‍ക്കൊണ്ടു എന്നതില്‍ സംശയമുണ്ട്.കാര്‍ഷികമേഖലയില്‍ പുതിയ…
അടുത്ത വര്‍ഷത്തെ ഓണം കൂടാന്‍ കടം വാങ്ങണ്ട, കാണവും വില്‍ക്കണ്ട. കാശ്, പണം, തുട്ട്, മണി,മണി.. കൈയില്‍വരും. ഇപ്പോള്‍, വാട്സാപ് നോക്കിയിരിക്കുന്ന നേരം മതി. ഒന്നു ശ്രമിക്കുന്നോ?2025ലെ തിരുവോണം സെപ്റ്റംബർമാസം ഏഴാം തീയതി ഞായറാഴ്ചയാണ്.…
നമ്മൾ ദിവസവും കഴിയ്ക്കുന്ന ഭക്ഷണങ്ങളിലൂടെ ഒന്ന് കണ്ണോടിച്ചു നോക്കൂ… അതിൽ ഏറിയ പങ്കും സംസ്കരിക്കപ്പെട്ടവയാണ് (Processed). ഉദാഹരണമായി, രാവിലെ ചായയോ കാപ്പിയോ കുടിച്ചുകൊണ്ട് നമ്മൾ ഒരു ദിവസം തുടങ്ങുന്നു. അതിൽ ഉപയോഗിച്ച തേയില (വിവിധ…
ഇന്ത്യ ഇന്നും ഒരു കാര്‍ഷികരാജ്യമാണ്. ഇവിടെ ഏറ്റവും കൂടുതലാളുകൾ ജോലി ചെയ്യുന്നത് കാർഷികമേഖലയിലാണ്. എങ്കിലും, രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ, മറ്റു മേഖലകളെ അപേക്ഷിച്ച് കാർഷികമേഖലയുടെ പങ്ക് കുറവാണ്. എന്താണ് ഇതിനുകാരണം?ഒരാൾ ഏതെങ്കിലുമൊരു ബിസിനസ്…
സാധാരണഗതിയിൽ മാവ് പൂക്കാൻ നമ്മൾ പ്രത്യേകിച്ചൊന്നും ചെയ്യേണ്ട കാര്യമില്ല. തുലാം -വൃശ്ചിക മാസമാകുമ്പോഴേക്ക് മാവുകൾ പൂക്കുകയും പ്ലാവുകളിൽ കളപൊട്ടുകയും ചെയ്യും. വരാന്‍പോകുന്ന വേനൽക്കാലത്ത് മണ്ണിലുള്ളവരെയൊക്കെ ഈട്ടുവാനായി അവ യഥാകാലം മൂത്തുവിളഞ്ഞ്, പഴമായി കാത്തുനിൽക്കും. അതേസമയം,…
പ്രോബയോട്ടിക്- വില്ലന്മാരെ പഞ്ചറാക്കുന്ന നായകര്‍ നമ്മുടെ ശരീരത്തിലെ സൂപ്പര്‍ഹീറോ പരിവേഷമുള്ളവരാണ് ‘നല്ലവരായ സൂക്ഷ്മജീവികള്‍’ (Beneficial Gut flora). നാം കഴിക്കുന്ന ആഹാരം നല്ലരീതിയില്‍ ദഹിപ്പിക്കുവാനും അതില്‍നിന്ന് പോഷകങ്ങളെ കടഞ്ഞെടുക്കാനും അവ സഹായിക്കുന്നു. മാത്രമല്ല, അവരുടെ…
ചില ജീവികളങ്ങനെയാണ്. സ്വന്തം വർഗ്ഗത്തിൽപ്പെട്ടവയെത്തന്നെ പിടിച്ചുതിന്നും. അതിനെ കാനിബാളിസം (Cannibalism) എന്നാണു പറയുന്നത്. രാജവെമ്പാല ഇത്തരത്തില്‍ സ്വന്തം വർഗ്ഗത്തിൽപ്പെട്ട പാമ്പുകളെ ആഹാരമാക്കുന്ന സ്വഭാവമുള്ള ജീവിയാണ്.ഇത്തരം സ്വഭാവത്തെ മുതലെടുക്കാന്‍ നമ്മള്‍ മനുഷ്യര്‍ എല്ലാക്കാലവും ശ്രമിച്ചിട്ടുണ്ട്.കച്ചി കെട്ടാൻ…
മാവ് നടുന്നുണ്ട്, പക്ഷേ, മാങ്ങയില്ല. ഇതാണ് നമ്മുടെ കർഷകര്‍ക്കിടയില്‍നിന്ന് വര്‍ഷങ്ങളായിക്കേള്‍ക്കുന്ന വിലാപം. എന്തുകൊണ്ടാണ് നമ്മുടെ മാവുകളില്‍ നിന്ന് തൃപ്തികരമായി വിളവുകിട്ടാത്തത്? അതിനു പല കാരണങ്ങളുണ്ട്. അക്കമിട്ടു പറയാം. നല്ല തുറസ്സായതും എട്ടുമണിക്കൂറെങ്കിലും സൂര്യപ്രകാശം കിട്ടുന്നതുമായ…
ശീമക്കൊന്നയെ ഇന്നെത്രപേര്‍ക്കറിയാം?ഒരുകാലത്ത് നാം ചുവന്ന പരവതാനിവിരിച്ച് ആനയിച്ച ചെടിയാണിത്. അമ്പത്തഞ്ചുവര്‍ഷം മുമ്പ്, കേരളസംസ്ഥാനം രൂപംകൊണ്ടകാലത്ത്, രാസവളത്തിനു ക്ഷാമവും തീവിലയും വന്നകാലത്ത് അന്നത്തെ ഇഎംഎസ് മന്ത്രിസഭ ശീമക്കൊന്നയെ ജനപ്രിയമാക്കാന്‍വേണ്ടി ശീമക്കൊന്നവാരം തന്നെ ആചരിച്ചിരുന്നു. അതിനെത്തുടര്‍ന്ന് നമ്മുടെ…
വേട്ടയാടി ജീവിച്ചിരുന്ന കാലത്ത് മനുഷ്യരുടെ ഭക്ഷണം ഇറച്ചിയും കായ്കനികളും കിഴങ്ങുകളും വിത്തുകളും ഒക്കെയായായിരുന്നു. സാഹസികമായ ജീവിതസാഹചര്യങ്ങൾ ആയതിനാൽ എപ്പോൾ മരിക്കുമെന്ന് പറയാനാകില്ല. മറ്റൊരു മൃഗം മാത്രമായി മനുഷ്യനും ജീവിച്ചകാലം. പതിനായിരക്കണക്കിനു വര്‍ഷങ്ങള്‍ അങ്ങനെ കടന്നുപോയി.…