മൃഗസംരക്ഷണ വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കുടപ്പനക്കുന്ന് ജില്ലാ കന്നുകാലി വളര്‍ത്തല്‍ കേന്ദ്രത്തിലെ തെങ്ങ്, മാവ്, പ്ലാവ്, പുളി തുടങ്ങിയ ഫലവൃക്ഷങ്ങളില്‍ നിന്നും 2024 സെപ്റ്റംബർ 1 മുതല്‍ 2024 ഓഗസ്റ്റ് 31 വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ ആദായം എടുക്കുവാനുള്ള അവകാശം 2024 ഓഗസ്റ്റ് 30 ന് പകല്‍ 12 മണിക്ക് ഈ ഓഫീസില്‍ വച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്. ആയിരം രൂപ നിരതദ്രവ്യമടച്ച് ലേലത്തില്‍ പങ്കെടുക്കാവുന്നതാണ്. ലേലം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ ഫാം ഓഫീസുമായി നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഫോണ്‍ 0471 – 2732962.