Menu Close

കശുമാവിൽ തടിതുരപ്പന്‍ പുഴുവിന്‍റെ ആക്രമണം

കശുമാവിന് തടിതുരപ്പന്‍ പുഴുവിന്‍റെ ഉപദ്രവം ഈ മാസങ്ങളില്‍ ഉണ്ടാകാനിടയുണ്ട്. തടിവേരോട് ചേരുന്ന ഭാഗത്താണ് ഇവയുടെ ഉപദ്രവം സാധാരണ തുടങ്ങുക. മൂര്‍ച്ചയുള്ള കത്തി കൊണ്ട് സുഷിരമുള്ള ഭാഗങ്ങള്‍ ചെത്തി വൃത്തിയാക്കി പുഴുക്കളെ നശിപ്പിക്കേണ്ടതാണ്. തടിയില്‍ഏതാണ്ട് 1 മീറ്റര്‍ ഉയരം വരെ വേപ്പെണ്ണ പുരട്ടുന്നത് ഈ കീടത്തിന്‍റെ ആക്രമണം ഒരു പരിധി വരെ ഒഴിവാക്കുന്നതിന് സഹായിക്കും.