Menu Close

കൊക്കോയിൽ മീലിമുട്ടകളുടെ ആക്രമണം

ചെടിയുടെ മൃദുവായ എല്ലാ ഭാഗത്തെയും മീലിമൂട്ട ആക്രമിക്കുന്നു. തൽഫലമായി ഇലകളുടെ വളർച്ച മുരടിച്ചു വികൃതമായി മുരടിപ്പ് കാണപ്പെടും. വളർച്ചയെത്തിയ കായകളെ ആക്രമിച്ചാൽ ഉപരിതലത്തിൽ തവിട്ടു നിറത്തിലുള്ള പാടുകളും ചെറിയ പൊട്ടലുകളും കാണാവുന്നതാണ്. നിയന്ത്രിക്കാനായി വേപ്പെണ്ണ (30 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ) അല്ലെങ്കിൽ മീനെണ്ണ (25 ഗ്രാം ഒരു ലിറ്റർ വെള്ളത്തിൽ) എന്നിവ സോപ്പ് ചേർത്ത് തളിക്കുക. ഗുരുതരമായാൽ ക്വിനാൽഫോസ് 25 EC (2 മില്ലി ഒരു ലിറ്റർ വെള്ളത്തിൽ) തളിക്കുക.