Menu Close

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

വെളളായണി കാർഷിക കോളേജിലെ മോളിക്യുലാർ ബയോളജി &ബയോടെക്നോളജി വിഭാഗത്തിൽ ബയോ ഇൻഫർമാറ്റിക്സ് വിഷയം കൈകാര്യം ചെയ്യുന്നതിനായി ഒരു അസിസ്റ്റന്റ്റ് പ്രൊഫസറിനെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക്ക്-ഇൻ- ഇന്റർവ്യൂ നടത്തുന്നു. പ്രതിമാസം പരമാവധി വേതനം 44,100/-രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. കരാർ അടിസ്ഥാനത്തിൽ ഒരുവർഷത്തേക്കോ, സ്ഥിരനിയമനം നടത്തുന്നതുവരെയോ ഉളള കാലയളവിലേക്കാണ് നിയമനം. ബയോ ഇൻഫർമാറ്റിക്സ്-ൽ ബിരുദാനന്തര ബിരുദവും, പി.എച്ച്.ഡി/നെറ്റ് യോഗ്യതയും ഉളള ഉദ്യോഗാർത്ഥികൾ,വിദ്യാഭ്യാസയോഗ്യത, പ്രവർത്തി പരിചയം എന്നിവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തിരുവനന്തപുരത്തുള്ള വെള്ളായണി കാർഷിക കോളേജ്, ഡീൻ ഓഫ് ഫാക്കൽറ്റിയുടെ ഓഫീസിൽ 17/06/2025ന്  രാവിലെ 09.30മണിക്ക് ഹാജരാകേണ്ടതാണ്. നെറ്റ് യോഗ്യതയുളളവരുടെ അഭാവത്തിൽ നെറ്റ് യോഗ്യതയില്ലാത്തവരെയും പരിഗണിക്കുന്നതാണ്. വിശദാംശങ്ങൾ www.kau.inഎന്ന വെബ്സൈറ്റ് സന്ദർശിക്കുക.