Menu Close

അസിസ്റ്റന്റ് പ്രൊഫസർ നിയമനം

വെളളായണി കാർഷിക കോളേജിലെ മോളിക്യുലാർ ബയോളജി & ബയോടെക്നോളജി ഡിപ്പാർട്മെൻ്റിലെ ബയോ-ഇൻഫർമാറ്റിക്‌സ് വിഭാഗത്തിൽ ഒരു അസിസ്റ്റന്റ് പ്രൊഫസ്സറിനെ  കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും നിർദ്ദിഷ്ട ഫോർമാറ്റിലുള്ള അപേക്ഷകൾ (KAU website സന്ദർശിക്കുക) ക്ഷണിക്കുന്നു. പ്രതിമാസം പരമാവധി വേതനം 44,100/- രൂപയായി നിജപ്പെടുത്തിയിരിക്കുന്നു. കരാർ അടിസ്ഥാനത്തിൽ പരമാവധി ഒരുവർഷത്തേക്കോ/സ്ഥിരനിയമനം നടത്തുന്നതുവരെയോ ഏതാണോ ആദ്യം അതുവരെയായിരിക്കും നിയമനം. അപേക്ഷ സമർപ്പിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾ നോട്ടിഫികേഷനിൽ പരാമർശിച്ചിട്ടുള്ള വിദ്യാഭ്യാസയോഗ്യത, പ്രവർത്തി പരിചയം തുടങ്ങിയവയുടെ അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം തിരുവനന്തപുരത്തുള്ള വെള്ളായണി കാർഷിക കോളേജ്, ഡീൻ ഓഫ് ഫാക്കൽറ്റിയുടെ ഓഫീസിൽ 15/05/2025-രാവിലെ 09.30 മണിക്ക് അഭിമുഖത്തിന് ഹാജരാകേണ്ടതാണ്. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ നെറ്റ് യോഗ്യതയില്ലാത്തവരെയും പരിഗണിക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് www.kau.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.