Menu Close

ഹോർട്ടികൾച്ചർ മേഖലയിലെ നവീന പദ്ധതികൾക്ക് സഹായം

കാർഷികവികസന കർഷകക്ഷേമ വകുപ്പ്, കേരള സ്‌മാൾ ഫാർമേഴ്‌സ് അഗ്രി ബിസിനസ് കൺസോർഷ്യം, ആത്മമുഖേന കർഷകഉൽപാദന സംഘങ്ങൾക്ക് ഹോർട്ടികൾച്ചർ മേഖലയിൽ നവീന പ്രോജക്ടുകൾ നടപ്പിലാക്കുന്നതിന് സാമ്പത്തികസഹായം നൽകും. ജില്ലയിലെ ബ്ലോക്കുകളിൽ രൂപീകരിച്ചിട്ടുള്ള കർഷക ഉൽപാദകസംഘങ്ങൾ (രജിസ്ട്രേഷൻ ചെയ്ത‌ ഒരു വർഷം തികഞ്ഞവ), വിവിധ ഏജൻസികളുടെ പിന്തുണയോടെ പ്രവർത്തിക്കുന്നതും മുൻകാലങ്ങളിൽ ഇതേഘടകത്തിൽ സാമ്പത്തിക സഹായം ലഭിക്കാത്തതുമായ കർഷകഉത്പാദക കമ്പനികൾ (രജിസ്ട്രേഷൻ ചെയ്‌തു മൂന്നുവർഷം തികഞ്ഞവ) എന്നിവയ്ക്ക് അപേക്ഷിക്കാം. പഴങ്ങൾ, പച്ചക്കറികൾ, പൂക്കൾ, സുഗന്ധവ്യഞ്ജനങ്ങൾ, ഔഷധസസ്യങ്ങൾ, കശുമാവ് ഉൾപ്പെടെയുള്ള പ്ലാന്റേഷൻ വിളകൾ, കിഴങ്ങുവർഗങ്ങൾ, കൂൺ മുതലായ മേഖലകളിൽ വിളവെടുപ്പാനന്തര സേവനങ്ങൾക്കും മൂല്യവർധിത ഉൽപന്നനിർമാണത്തിനും ആവശ്യമായ സ്റ്റോറേജ് സംവിധാനങ്ങൾ, പാക്ക്ഹൗസുകൾ, സംസ്കരണ യൂണിറ്റുകൾക്കാവശ്യമായ യന്ത്രസാമഗ്രികൾ മറ്റ് ഭൗതികസൗകര്യങ്ങൾ എന്നിവയ്ക്കാണ് ആനുകൂല്യം നൽകുന്നത്. മാനദണ്ഡങ്ങൾക്ക് വിധേയമായി മൊത്തം പ്രോജക്ട് ചെലവിന്റെ 80 ശതമാനം സഹായമായി അനുവദിക്കും അപേക്ഷ 2025 ജൂലൈ 27 നകം ആത്മ പ്രോജക് ഡയറക്‌ട്രേറ്റ്, സിവിൽസ്റ്റേഷൻ, കൊല്ലം വിലാസത്തിൽ നൽകണം. ഫോൺ നമ്പർ 0474 27020280.