മൃഗസംരക്ഷണവകുപ്പ് മുഖേന മലപ്പുറം ജില്ലയിൽ മൊബൈൽ വെറ്ററിനറി യൂണിറ്റ് സേവനം ലഭ്യമാക്കുന്നതിന്റെ ഭാഗമായി നിലമ്പൂർ ബ്ലോക്കിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി സർജനെ നിയമിക്കുന്നു. ബി.വി.എസ്.സി ആന്റ് എ.എച്ച് യോഗ്യതയും വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷനുമുള്ളവർ 2024 ജൂണ്‍ 19 ന് രാവിലെ 10.30 ന് ബയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സഹിതം സിവിൽ സ്റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ അഭിമുഖത്തിനു ഹാജരാവണം. സെന്റർ ഫോർ മാനേജ്‍മെന്റ് ഡവലപ്മെന്റ് മുഖേന നിയമനം വരുന്നതുവരെയോ അല്ലെങ്കില്‍ 90 ദിവസത്തേയ്ക്കോ ആയിരിക്കും നിയമനം. ഫോൺ: 0483 2734917.
വെറ്ററിനറി സർജനെ നിയമിക്കുന്നു
