മൃഗസംരക്ഷണ വകുപ്പ് കാസർഗോഡ് ജില്ലയില്‍ ബ്ലോക്കടിസ്ഥാനത്തില്‍ നടപ്പിലാക്കിയ വീട്ടുപടിക്കല്‍ രാത്രികാല മൃഗചികിത്സാ സേവനം പ്രവര്‍ത്തനത്തിനായി വെറ്റിനറി സര്ജന് തസ്തികയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ 89 ദിവസത്തേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. മഞ്ചേശ്വരം, കാസര്‍കോട്, പരപ്പ, കാഞ്ഞങ്ങാട്, ബ്ലോക്കിലാണ് നിയമനം. വേറ്റിനറി സയന്‍സില്‍ ബിരുദവും കേരള വെറ്റിനറി കൗണ്‍സില്‍ രജിസ്ട്രേഷനുമാണ് യോഗ്യത. കൂടിക്കാഴ്ച്ച 2024 ഡിസംബര്‍ 3 ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ നടക്കും. ഫോണ്‍ 04994 255483.
വെറ്റിനറി സര്ജന് നിയമനം: കൂടിക്കാഴ്ച്ച ഡിസംബര്‍ മൂന്നിന്
