റബ്ബർബോർഡിലെ റബ്ബർ പ്രൊഡക്ഷൻ ഡിപ്പാർട്ട്മെൻറ് വടക്കുകിഴക്കൻ മേഖലകളിലേക്ക് പരമ്പരാഗത, പാരമ്പര്യേതര, ‘ടാപ്പിങ് ഇൻസ്ട്രക്ടർ’മാരെ താൽകാലികാടിസ്ഥാനത്തിൽ പ്രായോഗിക പരീക്ഷ/അഭിമുഖം വഴി നിയമിക്കുന്നു. അപേക്ഷകർ എട്ടാം ക്ലാസ് പാസ്സായവരും റബ്ബർബോർഡിന്റെ ടാപ്പിങ് സ്കിൽ ഡെവലപ്പ്മെന്റ് സ്കൂളിൽ നിന്നും 30 ദിവസത്തെ ടാപ്പിങ്ട്രെയിനിങ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഉള്ളവരും റബ്ബർബോർഡ് റീജിയണൽ ഓഫീസിൽ നിന്നും രണ്ടുവർഷത്തെ ടാപ്പിങ് പ്രവർത്തിപരിചയസർട്ടിഫിക്കറ്റ് ഉള്ളവരും ആയിരിക്കണം. അപേക്ഷകർക്ക് 2025 ആഗസ്റ്റ് 01- ന് കുറഞ്ഞത് 20 വയസ്സ് പ്രായമുണ്ടായിരിക്കണം. താൽപര്യമുള്ളവർ അതത് റബ്ബർബോർഡ് റീജിയണൽ ഓഫീസിലെ ഓഫീസർ- ഇൻ ചാർജ് -ന് നിശ്ചിത ഫോറത്തിൽ 2025 ആഗസ്റ്റ് 22-ാം തീയതിക്കകം അപേക്ഷ സമർപ്പിക്കണം. അപേക്ഷാഫോമുകൾ റബ്ബർബോർഡ് ഓഫീസുകളിൽനിന്ന് ലഭിക്കും. റബ്ബർബോർഡ് വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്ത ഫോമുകളും ഉപയോഗിക്കാം. കൂടുതൽ വിവരങ്ങൾക്ക് റബ്ബർബോർഡ് വെബ്സൈറ്റ് (www.rubberboard.gov.in) സന്ദർശിക്കുക.
ടാപ്പിങ് ഇൻസ്ട്രക്ടർ താൽക്കാലിക നിയമനം
