കാർഷിക മേഖലയിൽ ചെലവ് കുറഞ്ഞ രീതിയിൽ സൂക്ഷ്‌മ ജലസേചനം നടപ്പാക്കുന്നതിനുള്ള സംവിധാനങ്ങളായ ഡ്രിപ്, സ്പ്രിങ്ക്ളർ, മൈക്രോ സ്പ്രിങ്ക്ളർ, റെയ്ൻ ഗൺ തുടങ്ങിയവ സ്ഥാപിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചെറുകിട കർഷകർക്ക് അനുവദനീയ ചെലവിന്റെ 55 ശതമാനവും മറ്റു കർഷകർക്ക് 45 ശതമാനവും സാമ്പത്തിക ആനുകൂല്യം ലഭിക്കും. ഒരു ഗുണഭോക്താവിന് പരമാവധി അഞ്ച് ഹെക്‌ടർ കൃഷിക്ക് ആനുകൂല്യം ലഭിക്കും. അപേക്ഷകന്റെ ഫോട്ടോ, ആധാർ കാർഡിൻ്റെ കോപ്പി, നികുതി രസീത്, ബാങ്ക് പാസ്ബുക്കിൻ്റെ കോപ്പി, കൃഷി ഓഫീസറുടെ സാക്ഷ്യപത്രം തുടങ്ങിയ രേഖകൾ സഹിതമുള്ള അപേക്ഷ ജില്ലയിലെ കൃഷി അസിസ്റ്റൻ്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർക്ക് സമർപ്പിക്കണം. ഫോൺ: 8606069173,9567748516.
ഡ്രിപ്, സ്പ്രിങ്ക്ളർ, മൈക്രോ സ്പ്രിങ്ക്ളർ, റെയ്ൻ ഗൺ തുടങ്ങിയവ സ്ഥാപിക്കുവാൻ അപേക്ഷിക്കാം
