കേരളത്തിലെ എല്ലാ കർഷകരും സ്വന്തം കൃഷിയിടത്തിൽ സൂക്ഷ്മജലസേചനം/മൈക്രോ ഇറിഗേഷൻ സംവിധാനം സ്ഥാപിക്കുന്നതിന് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന് (സബ്‌സിഡി) ഓൺലൈനിൽ അപേക്ഷിക്കാം. കർഷകർ സ്വന്തമായോ, അക്ഷയകേന്ദ്രങ്ങൾ വഴിയോ https://pdmc.da.gov.in/ KeralaMIS എന്ന വെബ് പോർട്ടലിൽ രജിസ്റ്റർ ചെയ്ത് അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷ പരിഗണിക്കപ്പെടുന്നതിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കുന്നതരത്തിലാണ് പോർട്ടൽ സജ്ജീകരിച്ചിരിക്കുന്നത്. അപേക്ഷയ്ക്കായി ആധാർ കാർഡ്, ഭൂഉടമസ്ഥത തെളിയിക്കുന്ന രേഖകൾ, ബാങ്ക് വിവരങ്ങൾ എന്നിവയാണ് ആവശ്യമായരേഖകൾ. ഈ വർഷം ഓൺലൈനിനൊപ്പം കൃഷി എഞ്ചിനീയറുടെ കാര്യാലയത്തിൽ ലഭ്യമാക്കിയിട്ടുള്ള നിശ്ചിത ഫോർമാറ്റിൽ ഓഫ് ലൈൻ അപേക്ഷകളും സ്വീകരിക്കുന്നതാണ്.
ഓൺലൈൻ അപേക്ഷിക്കാം