ഫിഷറീസ് വകുപ്പ് മുഖേന നടപ്പിലാക്കുന്ന പിന്നാമ്പുറങ്ങളിലെ മത്സ്യവിത്തുൽപാദനം (കരിമീൻ, വരാൽ) എന്ന പദ്ധതിക്കായി അപേക്ഷ ക്ഷണിച്ചു. യൂണിറ്റ് കോസ്റ്റ് മൂന്ന് ലക്ഷം, സബ്‌സിഡി 40 ശതമാനം. താല്പര്യമുള്ളവർ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷകൾ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ, മലമ്പുഴ, പാലക്കാട്, പിൻ 678651 എന്ന വിലാസത്തിലോ മണ്ണാർക്കാട്, ചുള്ളിയാർ, ആലത്തൂർ എന്നീ മത്സ്യഭവനുകളിലോ 2024 ഡിസംബർ ഏഴിനകം ലഭ്യമാക്കണം. ഫോൺ :04912815245
മത്സ്യവിത്തുൽപാദനം പദ്ധതിയിൽ ഇപ്പോൾ അപേക്ഷിക്കാം
