പാനൂർ ബ്ലോക്ക് പഞ്ചായത്തിലെ ചൊക്ലി, കതിരൂർ, മൊകേരി, പന്ന്യന്നൂർ ഗ്രാമപഞ്ചായത്തുകളിൽ കാർഷിക കുളം, പശുത്തൊഴുത്ത്, കോഴിക്കൂട്, ആട്ടിൻകൂട്, അസ്സോള ടാങ്ക്, കിണർ റീ ചാർജ്ജ്, കമ്പോസ്റ്റ് പിറ്റ്, സോക്ക് പിറ്റ് എന്നിവ നിർമ്മിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി കുടുംബങ്ങൾ, ദാരിദ്ര രേഖക്ക് താഴെയുള്ള കുടുംബങ്ങൾ, സ്ത്രീകൾ- ശാരീരിക വൈകല്യമുള്ളവർ ഗൃഹനാഥരായിട്ടുള്ള കുടുംബങ്ങൾ, പി എം എ വൈ ഗുണഭോക്താക്കൾ എന്നിവർക്ക് അപേക്ഷിക്കാം. താൽപര്യമുള്ളവർ അതത് ഗ്രാമ പഞ്ചായത്തുകളിലെ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സെല്ലുമായി ബന്ധപ്പെടണം. ഫോൺ : 0490 2318720