Menu Close

ജലസേചനത്തിന് അപേക്ഷിക്കാം

ജലസേചന സംവിധാനങ്ങൾ സ്ഥാപിക്കുന്നതിന് അപേക്ഷിക്കാം. ന്യൂതന ജലസേചന രീതികൾ പ്രോത്സാഹിപ്പിക്കുക, ജല ഉപയോഗക്ഷമത വർദ്ധിപ്പിക്കുക, ജലസേചനത്തോടൊപ്പം വളപ്രയോഗം നടപ്പാക്കുക, ഉയർന്ന ഉൽപ്പാദനം ഉറപ്പു വരുത്തുക, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ രാഷ്ട്രീയ കൃഷി വികാസ് യോജന (ആർ.കെ.വി.വൈ.-പി.ഡി.എം.സി)-യിലൂടെ സൂക്ഷ്മ ജലസേചന സംവിധാനങ്ങൾ കൃഷിയിടങ്ങളിൽ സബ് സിഡിയോടുകൂടി സ്ഥാപിക്കുന്നതിന് ഇപ്പോൾ അപേക്ഷിക്കാം. പദ്ധതിയിലൂടെ ഡ്രിപ്പ്, സ്പ്രിംഗ്ലർ എന്നീ ആധുനിക ജലസേചന രീതികളുടെ ഗുണഭോക്താക്കളാകുവാൻ കർഷകർക്ക് അവസരം ലഭിക്കുന്നു. ചെറുകിട നാമമാത്ര കർഷകർക്ക് പദ്ധതി ചെലവിന്റെ അനുവദനീയ തുകയുടെ 55% വരെയും മറ്റുള്ള കർഷകർക്ക് 45% വരെയും നിബന്ധനകൾക്ക് വിധേയമായി ധനസഹായമായി ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള കൃഷിഭവനുമായോ, എറണാകുളം ജില്ലയിലെ കർഷകർക്ക് കാക്കനാടുള്ള കൃഷി അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ കാര്യാലയവുമായോ ബന്ധപ്പെടാം. ഫോൺ-8848618083, 8848618083.