Menu Close

ജൈവവൈവിധ്യ പുരസ്ക്കാരങ്ങള്‍ക്ക് അപേഷ ക്ഷണിച്ചു.

കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് 2023 ലെ ജൈവവൈവിധ്യ പുരസ്ക്കാരങ്ങള്‍ക്ക് അപേഷ ക്ഷണിച്ചു. ജൈവവൈവിധ്യ സംരക്ഷണ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വ്യക്തികളെയും മികച്ച ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതികളെയും (ബി.എം.സി). കാവുകളെയും, വിദ്യാഭ്യാസസ്ഥാപനങ്ങളെയും, മാധ്യമപ്രവര്‍ത്തകരെയും അംഗീകരിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള പുരസ്ക്കാരമാണ് ‘കേരള സംസ്ഥാന ജൈവവൈവിധ്യ സംരക്ഷണ പുരസ്ക്കാരം’. അപേക്ഷകള്‍ ഓണ്‍ലൈന്‍ ആയും ഓഫ്ലൈന്‍ ആയും കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡില്‍ ലഭ്യമാക്കേണ്ടതാണ്. വിവരങ്ങള്‍ ഓണ്‍ലൈനായി ksbbawards@gmail.com എന്ന ഈ മെയില്‍ വഴി അയക്കാവുന്നതാണ്. തപാല്‍ വഴിയോ നേരിട്ടോ അപേക്ഷയുടെ ഹാര്‍ഡ്കോപ്പി അനുബന്ധ രേഖകള്‍സഹിതം മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ്, കൈലാസം റ്റി സി 24/3219, നം43 ബെല്‍ഹാവന്‍ ഗാര്‍ഡന്‍സ്, കവടിയാര്‍ പി.ഒ, തിരുവനന്തപുരം 69003 എന്ന വിലാസത്തില്‍ ലഭിച്ചിരിക്കണം. വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും www.korabbiodiversity.org എന്ന വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 2024 നവംബര്‍ 15 ന് വൈകുന്നേരം 5 മണിയാണ്. ഫോണ്‍ – 0471 2724740