കോട്ടയം മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള ഫിഷറീസ് ഇ-ഗ്രാന്റിനുള്ള അപേക്ഷകള്‍ ഈ സാമ്പത്തികവര്‍ഷം പുതിയ ഇ-ഗ്രാന്റ്സ് സോഫ്റ്റ്വെയറിലൂടെ നല്‍കണം. സ്ഥാപന മേധാവികള്‍ 2023-24 സാമ്പത്തിക വര്‍ഷം വരെയുള്ള എല്ലാ ക്ലെയിമും 2024 ഒക്ടോബര്‍ 15 ന് മുമ്പ് പൂര്‍ത്തിയാക്കണം. ഗ്രാന്റിന് അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ ഫോം നമ്പര്‍ നാലില്‍ അപേക്ഷിച്ച് അപേക്ഷ ഇ- ഗ്രാന്റ്സ് സോഫ്റ്റ്വേറില് അപ്ലോഡ് ചെയ്യണം. അപേക്ഷ ബന്ധപ്പെട്ട സ്ഥാപന മേധാവികള്‍ ഇ ഗ്രാന്റ് സോഫ്റ്റ്വെയറിലൂടെ അംഗീകാരം നല്കി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് അയക്കണം. ഹാര്‍ഡ് കോപ്പി തപാല്‍ മാര്‍ഗം സമര്‍പ്പിക്കണം. അപേക്ഷയ്ക്കൊപ്പം മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്സ് ബുക്കിന്റെ കോപ്പി, മത്സ്യത്തൊഴിലാളി ക്ഷേമനിധി ഓഫീസറുടെ സാക്ഷ്യപത്രം, ഫാറം നമ്പര്‍ നാലിലെ പേജ് മൂന്നിലുള്ള സാക്ഷ്യപത്രം, ആധാറിന്റെ പകര്‍പ്പ്. ബാങ്ക് പാസ്സ് ബുക്കിന്റെ പകര്‍പ്പ്, എസ്.എസ്.എല്‍.സി. ബുക്കിന്റെ പകര്‍പ്പ്. അലോട്മെന്റ് മെമ്മോ, സ്വകാര്യ സ്വാശ്രയ സ്ഥാപനങ്ങളിലാണ് പഠിക്കുന്നതെങ്കില്‍ അതാത് സ്ഥാപനങ്ങള്‍ക്കുള്ള ട്യൂഷന് ഫീസ്, എക്സസാം ഫീസ്, സ്പെഷ്യല്‍ ഫീസ് എന്നിവ നിശ്ചയിച്ചുകൊണ്ടുള്ള ബന്ധപ്പെട്ട ഫീ റെഗുലേറ്ററി കമ്മിറ്റിയുടെ ഉത്തരവ് എന്നിവ ഹാജരാക്കണം.